ബുധനാഴ്ച മുതല്‍ വായനപക്ഷാചരണം
പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴുവരെ ജില്ലയില്‍ വായനാ പക്ഷാചരണം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19നു രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ കവി പി.പി ശ്രീധരനുണ്ണി നിര്‍വഹിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സാംസ്കാരിക സദസ്സ്, പുസ്തകോത്സവം, കവിസമ്മേളനം തുടങ്ങിയ പരിപാടികള്‍ പക്ഷാചരണവേളയില് നടക്കും.
എം.ആര്.എസ് പ്രവേശനം
പൂക്കോട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഏഴാം ക്ലാസിലെ നാലും എട്ടാംക്ലാസിലെ അഞ്ചും ഒഴിവുകളിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം ജൂണ്‍ 24നു മുമ്പായി സീനിയര്‍ സൂപ്രണ്ടിന് സമര്‍പ്പിക്കണം. ഫോണ്‍: 04936 255156.
Leave a Reply