April 27, 2026

ദേശീയപാതയിലെ യാത്രാ നിരോധനം: കർമ്മസമിതി കേന്ദ്ര മന്ത്രി മുരളീധരനുമായി ചർച്ച നടത്തി

0
IMG-20191002-WA0318.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയപാതയിലെ യാത്രാ നിരോധനം: കർമ്മസമിതി കേന്ദ്ര മന്ത്രി മുരളീധരനുമായി ചർച്ച നടത്തി.
കൽപ്പറ്റ: 
എൻ.എച്ച്. 766 ട്രാൻസ്പോട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ദേശീയ പാത 766 ലെ യാത്രാ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി  വി മുരളീധരനുമായി ചർച്ച നടത്തി .തുടർന്ന്  ഭാരവാഹികൾ അദ്ദേഹത്തിന് നിവേദനം സമർപ്പിക്കുകയും ചെയ്തു. പാത അടച്ചാൽ ഉണ്ടാവുന്ന പ്രയാസം ഭാരവാഹികൾ  മുരളീധരനെ  ധരിപ്പിച്ചു. പാത പൂർണ്ണമായും അടച്ചാൽ  അത് വലിയ പ്രയാസമുണ്ടാക്കുമെന്ന് മന്ത്രി  മുരളീധരൻ പറയുകയുണ്ടായി. അദ്ദേഹം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി   പ്രകാശ് ജാവദേക്കറുമായി  ഫോണിൽ സംസാരിച്ചു. പ്രശ്നത്തിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കാമെന്ന് പ്രകാശ് ജാവദേക്കർ  തന്നോട് പറഞ്ഞതായി അദ്ദേഹം സമരസമിതി നേതാക്കളോട് പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ.ഐ.  സി ബാലകൃഷ്ണൻ എം എൽ എ, ജനറൽ കൺവീനർ  സുരേഷ് താളൂർ, ട്രഷറർ  സജി ശങ്കർ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ  കെ ജെ ദേവസ്യ, കെ വാസുദേവൻ,  പി വൈ മത്തായി മത്തായി, അഡ്വക്കേറ്റ് വിജയകുമാർ, ഹൈധ്രു  കൽപ്പറ്റ, കെ. ഉസ്മാൻ മാനന്തവാടി, .ഒ. വി  വർഗീസ്
 എന്നിവർ മന്ത്രിമാരുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *