May 8, 2024

യാത്രാ നിരോധനത്തിനെതിരെ നിരാഹാര സമരത്തിന് പിന്തുണ: നൂറ് കണക്കിനാളുകൾ ഗാന്ധിജയന്തി ദിനത്തിൽ ഉപവസിച്ചു.

0
Img 20191002 Wa0467.jpg
നിരാഹാര സമരത്തിന് പിന്തുണ: നൂറ് കണക്കിനാളുകൾ  ഉപവസിച്ചു.

ബത്തേരി:

യാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ നടക്കുന്ന  നിരാഹാര സമരത്തിന്   കൂടുതൽ സംഘടനകളുടെ പിന്തുണ .
 സമരത്തിന് ഐക്യദാർഢ്യവുമായി  നൂറ് കണക്കിനാളുകൾ ഗാന്ധിജയന്തി ദിനത്തിൽ ഉപവസിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ  ഉൾപ്പെടെ എട്ടോളം  അംഗങ്ങൾ,സേവാദൾ ജില്ലാ പ്രസിഡന്റ് അനിൽ എസ് നായർ ഉൾപ്പെടെ 13 പ്രവർത്തകർ,ബിജെപി ചെതലയം കമ്മിറ്റിയിലെ 2 പേർ, ആർട്ട് ഓഫ് ലിവിങ് പ്രവർത്തകൻ,യുവമോർച്ചയുടെ 30 പ്രവർത്തകർ,ഓട്ടോ വർക്ക് ഷോപ്പ് അസോസിയേഷൻ പ്രവർത്തകർ,സിപിഐ ബത്തേരി മണ്ഡലം 30 പ്രവർത്തകർ,പൂമല റെസിഡൻഷ്അസോസിയേഷനിലെ 3 പേർ, ലോറി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷനിലെ 6 പ്രവർത്തകർ,ഒബിസി മോർച്ച ജില്ലാ കമ്മിറ്റി, മന്തണ്ടിക്കുന്ന് കാണിയാട്ട് ഫാമിലിയിലെ 6 പേർ, ബത്തേരി ശ്രേയസ്സിലെ 60 പ്രവർത്തകർ,വിവിധ കുടുംബശ്രീ യൂണിറ്റിലെ 20 ഓളം പ്രവർത്തകർ,കല്ലുമുക്കിലെ 12 ഓളം നിവാസികൾ,എരുമാട് മർച്ചന്റ് അസോസിയേഷനിലെ 2 പ്രവർത്തകർ,മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റ് ബീനാ വിജയന്റെ നേതൃത്വത്തിൽ 6 മെമ്പർമാർ, ജി.കെ.പി.എ.യുടെ ന്റെ നാല്  പ്രവർത്തകർ,ഹ്യൂമൻ റൈറ്റ്സ് അസോസിയേഷനിലെ അഞ്ച്  പ്രവർത്തകർ,ബാർ അസോസിയേഷനിലെ പ്രവർത്തകർ,കെഎസ്‌യു ജില്ലാ കമ്മിറ്റി, കെഎസ്‌യു സെന്റ് മേരീസ് കോളേജിലെ മൂന്ന്   അംഗങ്ങൾ,ചുള്ളിയോട് എസ്എഫ് ഐ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 150 ഓളം പ്രവർത്തകർ ഇന്ന് ഉപവാസമിരുന്നു. എം.വി.ജയരാജൻ, എം.എൽ.എ. സി.കെ.ശശീന്ദ്രൻ, മുൻ എം.എൽ.എ. എം.വി.ശ്രേയാംസ് കുമാർ തുടങ്ങി നിരവധി നേതാക്കളും സമര പന്തലിലെത്തി. നിരവധി സംഘടനകളുടെ പ്രവർത്തകരും  ബത്തേരിയിലെത്തി അനിശ്ചിത കാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ബത്തേരി അസംപ്ഷൻ സ്കൂളിലെ വിദ്യാർത്ഥികൾ ഗാന്ധി വേഷത്തിലാണ് സമര വേദിയിലെത്തിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *