വിദ്യാഭ്യാസവായ്പയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം.: എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ
.
കൽപ്പറ്റ: വിദ്യാഭ്യാസവായ്പയെടുത്ത് വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകാരത്തിനായി.
ജില്ലയിൽ വ്യാപകമായി കോടതി കേസാക്കിയും, ജപ്തിഭീഷണിയും ഉൾപ്പെടെ വിദ്യാർഥികൾ എന്നു
ചെയ്യണമെന്നറിയാതെ വളരെ സങ്കീർണ്ണമായ അവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്, വായ്പ്
പ്രതിസന്ധിയ്ക്ക് പരിഹാരുമുണ്ടാകുന്നതിന് വേണ്ടി സർക്കാർ തൊള്ളായിരം കോടി രൂപ അനുവദിച്ചിട്ട്
നാളുകൾ ഏറെയായിട്ടും ഇപ്പോഴും തീരുമാനകാതെ കിടക്കുകയാണ്. ഈ കാര്യങ്ങൾ ബഹുമാനപ്പെട്ട്.
ധനകാര്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയപ്പോൾ സഹായകരമായ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞുവെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല അനുവദിച്ച പദ്ധതി തുകയിൽ നാമമാത്രമായി
ചിലവഴിച്ചുട്ടുള്ളു എന്നതിനാൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും സർക്കാർ സഹായപദ്ധതിയ്ക്ക്
പുറത്ത് ആയിരിക്കുകയാണ്. ഇപ്പോൾ ബാങ്കുകളുടെ ഭാഗത്ത് നിന്ന് പലതരത്തിലുള്ള ഭീഷണികൾ
വിദ്യാർത്ഥികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരമുണ്ടായേ മതിയാകൂ..
– സംഘടന വിദ്യാഭ്യാസവായ്പയെടുത്തവരുടെ അവസ്ഥ മനസ്സിലാക്കുന്നതിന് വേണ്ടി വിവര
ശേഖരണം നടത്തിവരികയാണ്. അതിന്റെ ഭാഗമായി 19-10-2019 ന് ശനിയാഴ്ച രാവിലെ 10
മണി മുതൽ 2 മണി വരെ കൽപ്പറ്റ എം. ജി. റ്റി. ഹാളിൽ വെച്ച് വിപുലമായ വിവരശേഖരണ
യോഗം ചേരുന്നതാണ്.
– നേരത്തെ വിവരശേഖരണം തന്നവർ ഒഴികെ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാൻ ശേഷി
യില്ലാത്തവരും, സർക്കാരിന്റെ സഹായ പദ്ധതിയിൽ പലവിധകാരണങ്ങളാൽ മുൻപ് അപേ
ക്ഷിക്കാൻ കഴിയാത്തവരുമായ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും
പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാഭാരവാഹികൾ അറിയിച്ചു. സംഘടന ശേഖരിച്ച
ഈ ഡേറ്റ ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കും വയനാട് ജില്ല പ്രകൃതിദുരന്തങ്ങൾ കൊണ്ടും,
കാർഷിക തകർച്ചകൊണ്ടും മറ്റു ദുരിതങ്ങൾകൊണ്ടും അവശത അനുഭവിക്കുന്ന ജില്ലയിലെ
ജനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ സഹായ നടപടികൾ ഉണ്ടാകുമെന്നു
തന്നെയാണ് പ്രതീക്ഷിക്കുന്നത്.
– ഈ കാര്യങ്ങൾ ജില്ലയിലെ എം എൽ എ മാർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ ഉടൻ
തന്നെ കൊണ്ടു വരുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിന് പ്രശ്ന പരിഹാരമായില്ലെങ്കിൽ
കക്ഷി രാഷ്ടീയത്തിനതീതമായി ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അതിശക്തമായ
സമരങ്ങൾക്ക് ജില്ല സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും നേതാക്കൾ പ്രതസമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ടി. ഡി മാത്യു, എസ് ജി.ബാലകൃഷ്ണൻ, കെ.പി. മൊയ്തീൻ, പി.പി. ജോസഫ്
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു,





Leave a Reply