മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളക്ക് തലപ്പുഴയിൽ തുടക്കമായി.
തലപ്പുഴ: മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളക്ക് തലപ്പുഴ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.എ.ഇ.ഒ. ഉഷാദേവി പതാക ഉയർത്തി. ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ എൽ.പി ,യു..പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി/വി.എച്ച്.സി.ഇ വിഭാഗങ്ങളിലുള്ള മൂവായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത് .ശാസ്ത്രം,ഐ.ടി,സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം,പ്രവർത്തി പരിചയം എന്നീ മേഖലകളിലാണ് മത്സരം നടക്കുക.






Leave a Reply