April 26, 2026

കയര്‍ ഭൂവവസ്ത്ര വിതാനത്തിലൂടെ പ്രകൃതി സംരക്ഷണം:ജില്ലാ തല സെമിനാര്‍ സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള സര്‍ക്കാര്‍ കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ മണ്ണ്, ജല സംരക്ഷണത്തിനായി നാളികേര നാരുകളാല്‍ നെയ്‌തെടുത്ത കയര്‍ ഭൂവവസ്ത്ര വിതാനത്തിലൂടെ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്നിനായി കയര്‍ ഭൂവസ്ത്ര വിതാനവുമായി ബന്ധപ്പെട്ട് ജില്ലാ തല സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന സെമിനാര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ജോയിന്റ് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ പി.ജി വിജയകുമാര്‍, വി. വിനു, പ്രൊജക്ട് ഓഫീസര്‍ (കയര്‍) കെ.ടി ആനന്ദ് കുമാര്‍, സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ പി.വി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *