July 16, 2026

ആംബുലൻസ് താക്കോൽ സ്വീകരണവും എയ്ഞ്ചൽ ഷോറൂമിന്റെയും അഡോറ ഓഫീസിന്റെ ഉദ്ഘാടനവും ഞായറാഴ്ച്ച .

0
IMG-20191031-WA0203.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ആംബുലൻസ് താക്കോൽ സ്വീകരണവും എയ്ഞ്ചൽ ഷോറൂം അഡോറ ഓഫീസ് ഉദ്ഘാടനവും  ഞായറാഴ്ച്ച ബത്തേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. 
രണ്ട് പതിറ്റാണ്ടിലധികമായി സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ച് 
വ്യക്തമായ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ചു പ്രവർത്തിച്ചുവരുന്ന ഒരു ഗവർമെന്റ് അംഗീകൃത സ്വതന്ത്ര സന്നദ്ധ സംഘടനയാണ് അഡോറ 
സന്നദ്ധ സാമൂഹ്യ ജീവകാരുണ്യപ്രവർത്തകയായ
നർഗ്ഗീസ് ബീഗത്തിന്റെ റോസ്മ ടി.പി നേതൃത്വത്തിൽ സമൂഹത്തിൽ
വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു പറ്റം സുഹ്യത്തുക്കൾ സാമൂഹ്യ
നന്മമാത്രം ലക്ഷ്യംവച്ച് പ്രതിഫലമിലാതെ അഡോറയിൽ പ്രവർത്തിക്കുന്നു. മനസ്സിൽ കാരുണ്യത്തിന്റെ നീരുറവ കാത്തുസൂക്ഷിക്കുന്ന നിരവധി  –
സുമനസ്സുകൾ അഡോറയുടെ പ്രവർത്തനങ്ങളെ സർവ്വാത്മനാ സഹായി
ക്കുവാൻ മുന്നോട്ടുവരുന്നു. നർഗ്ഗീസ് ബീഗം എക്സിക്യൂട്ടീവ് ഡയറക്ട
റായിട്ടുള്ള അഡോറയുടെ ഓഫീസിന്റേയും നവീകരിച്ച എയ്ഞ്ചൽസ്
ഷോറൂമിന്റേയും അതോടൊപ്പം എയ്ഞ്ചൽസ് സെൻട്രൽ സ്റ്റോറിയു
ഉദ്ഘാടനവും അഡോറ നിർമ്മിച്ചു നൽകുന്ന 54- വീടുകളിൽ 4 വീടുക
ളുടെ താക്കോൽ കൈമാറ്റവും നർഗ്ഗീസിന്റെ സുഹ്യത്തുക്കൾ എന്ന
വാട്സപ്പ് കൂട്ടായ്മ പാവങ്ങളുടെ മാലാഖയായ നർഗ്ഗീസ് ബീഗത്തിന് നൽകുന്ന ആംബുലൻസ് കൈമാറ്റ ചടങ്ങും ഉൾ കണ്ണ് കൊണ്ട് കവിത 
രചിച്ച  നിഷയുടെ എഴാമത് കവിത പുസ്തക പ്രകാശനവും  നവംബർ 3-ാം തീയ്യതി ഞായറാഴ്ച രാവിലെ 10 മണിക്ക്
സുൽത്താൻ ബത്തേരി ആയിഷ കോംപ്ലക്സിൽ വച്ച് നടത്തും. 
പത്രസമ്മേളനത്തിൽ  നർഗ്ഗീസ് ബീഗം താരീഖ് 
അൻവർ കടവൻ, ജോണി തലപ്പുഴ, എം.ഡി. തങ്കച്ചൻ, ഷാജി എ ഫൗസ് തുടങ്ങിയവർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *