May 4, 2024

വയനാട് ജില്ലയിലെ ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ നടപടികളുമായി വിനോദസഞ്ചാര വകുപ്പ്

0
 
മാനന്തവാടി: പ്രളയത്തിനുശേഷം വയനാട് ജില്ലയിലെ ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുന്നതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ അവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വരുന്ന രണ്ടു വര്‍ഷക്കാലം വയനാട് ജില്ലയിലെ ടൂറിസ്റ്റ് മേഖല ശക്തിപ്പെടുത്താന്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
കാരാപ്പുഴ മെഗാ ടൂറിസം പദ്ധതി പദ്ധതി നാലാംഘട്ടം, ചിങ്ങേരിമല റോക്ക് അഡ്വഞ്ചര്‍ ടൂറിസം വികസനം രണ്ടാംഘട്ടം, മാവിലാംതോടിലെ പഴശ്ശിരാജ സ്മാരകം തുടര്‍ വികസന പ്രവര്‍ത്തനങ്ങളും നടക്കും. കൂടാതെ ഗ്രീന്‍ കാര്‍ഡ് പദ്ധതി മുഖേന ജീവനക്കാരുടെപരിശീലനവും,  ടൂറിസം കേന്ദ്രങ്ങളുടെ  ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്  ഹോംസ്റ്റേ, സര്‍വീസസ് വില്ല സംരഭകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനുള്ള നടപടികളുണ്ടാകും. സ്ഥലം ലഭിക്കുന്നതിനനുസരിച്ച് മുനീശ്വരന്‍ കോവില്‍ ടൂറിസം വികസനം, മേപ്പാടി ടാങ്ക്കുന്ന്, സീതമ്മകുണ്ട് ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കും.അതോടൊപ്പം വയനാട്ടിലെ ജൈന ക്ഷേത്രങ്ങളെ  ബന്ധിപ്പിച്ച് ജൈന്‍ തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കൂടുതല്‍ വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നതിനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇത്തരത്തില്‍ 12 ഓളം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുക. ഉത്തരവാദിത്ത ടൂറിസത്തിലധിഷ്ടിതമായ പദ്ധതികള്‍ വളരേ വേഗത്തില്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ പരിഗണന ഉണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *