ടാലൻസിയ ടു കെ നയന്റീൻ ഉദ്ഘാടനം ചെയ്തു.
സുൽത്താൻബത്തേരി: മൈതാനികുന്ന് ശംസുൽ ഉലമ വനിതാ കോളേജ് ആർട്സ് ഫെസ്റ്റ് ടാലൻസിയ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി നസീമ നിർവഹിച്ചു. പ്രതിഭയുള്ള സമൂഹത്തിൻറെ സൃഷ്ടിപ്പിന് കലാ സാഹിത്യങ്ങളുടെ വീണ്ടെടുപ്പ് അനിവാര്യമാണെന്നും ജില്ലാ പ്രസിഡണ്ട് പറഞ്ഞു. സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിലർ ബാനു പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ സകരിയ്യ വാഫി അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ഫ സീന ടീച്ചർ , സ്വാലിഹ ടീച്ചർ. സഹ് ല വഫിയ്യ. ഉമൈറത്ത് ടീച്ചർ, മുഹ്സിന തുടങ്ങിയവർ സംസാരിച്ചു. റാഷിദ ബീനാച്ചി സ്വാഗതവും ശബ്ന എ ബി നന്ദിയും പറഞ്ഞു.





Leave a Reply