May 5, 2024

നഗരസഭയിലെ അഴിമതി: കോൺഗ്രസ് നാളെ കൽപ്പറ്റ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും

0
കല്‍പ്പറ്റ നഗരസഭയില്‍ വന്‍ അഴിമതി; പണി പൂര്‍ത്തികരിച്ചതിന് ശേഷം ടെണ്ടര്‍
കോണ്‍ഗ്രസ്  നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും


കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുമരാമത്ത് ടെണ്ടറില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നതായി കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. പത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. കുരുന്തന്‍ കോളനി നടപ്പാത-4,90,000, നാരങ്ങാക്കണ്ടി മരപ്പാലം-1,20000, എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരം വേദി-രണ്ട് ലക്ഷം, പുതിയ മാര്‍ക്കറ്റില്‍ മുറികള്‍ വേര്‍തിരിച്ച് അടിസ്ഥാന സൗകര്യമൊരുക്കല്‍-3,20,000, മുണ്ടേരി പഴയ കേന്ദ്രീയവിദ്യാലയം വിപൂലീകരിക്കല്‍-4,90,000, ചുഴലി കല്ലാട് പരിസരം റോഡ്-3,70,000, ബഡ്‌സ് സ്‌കൂള്‍ റൂഫ് മാറ്റി സ്ഥാപിക്കല്‍-2,20,000, സ്വതന്ത്രമൈതാനം നവീകരണം-60,000, താരിക്കുഴി കോളനി ശൗചാലയം-50,000, മുണ്ടേരി പകല്‍വീട് മുറ്റം അഭിവൃദ്ധിപ്പെടുത്തല്‍-4,90,000 രൂപ എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ക്ക് പദ്ധതി, ഭരണാനുമതി, സാങ്കേതികാനുമതി എന്നിവയൊന്നുമില്ലാതെ നഗരസഭ ചെയര്‍പേഴ്‌സണ് താല്‍പര്യമുള്ള കരാറുകാര്‍ക്ക് പ്രവൃത്തികള്‍ ചെയ്യാന്‍ വാക്കാല്‍ അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം 43 പ്രവൃത്തികള്‍ ടെണ്ടറിന് വന്നപ്പോള്‍ 10 പ്രവൃത്തികളുടെ ഷെഡ്യൂള്‍ മുസിപ്പല്‍ എന്‍ജിനീയര്‍ കരാറുകാര്‍ക്ക് നല്‍കിയില്ല. ഈ 10 പ്രവൃത്തികള്‍ പണി പൂര്‍ത്തീകരിച്ചതാണ്. ഈ പ്രവൃത്തികള്‍ നിയമാനുസരണം നടക്കുകയാണെങ്കില്‍ വന്‍തുക ടെണ്ടറില്‍ കുറവ് വരും. 10 പ്രവൃത്തികളും രേഖളില്ലാതെ ചെയര്‍പേഴ്‌സണ്‍ വാക്കാല്‍ അനുമതി കൊടുത്ത കരാറുകാര്‍ക്ക് തന്നെ നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള ചെയര്‍പേഴ്‌സന്റെ പ്രവൃത്തിയില്‍ വന്‍ അഴിമതിയും, ക്രമക്കേടുകളുമുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കല്‍പ്പറ്റ നഗരസഭയില്‍ ഭൂരിപക്ഷമുള്ള ഇടതുമുന്നണി ഭരണം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ജനതാദള്‍ അംഗങ്ങള്‍ കൂറുമാറി ഭൂരിപക്ഷം നേടിയ ഇടതുമുന്നണിഭരണത്തില്‍ എല്ലാം തോന്നിയ പോലെയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും, പാര്‍ട്ടിയുടെ കരാറുകാര്‍ക്കും വന്‍ക്രമക്കേടുകള്‍ നടത്തിയാണ് പ്രവൃത്തികള്‍ കൊടുത്തിട്ടുള്ളത്. നഗരസഭയില്‍ നടന്ന വന്‍ അഴിമതിയിലും ക്രമക്കേടിലും പ്രതിഷേധിച്ച് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ മുന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യോഗം തീരുമാനിച്ചു. കെ കെ രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. പി പി ആലി, ടി ജെ ഐസക്, സി ജയപ്രസാദ്, ജി വിജയമ്മ ടീച്ചര്‍, പി കെ കുഞ്ഞിമൊയ്തന്‍, ഗിരീഷ് കല്‍പ്പറ്റ, പി വിനോദ്കുമാര്‍, സാലി റാട്ടക്കൊല്ലി, കെ അജിത, ജല്‍ത്രൂദ് ചാക്കോ, വി പി ശോശാമ്മ, ആയിഷ പള്ളിയാല്‍, പി ആര്‍ ബിന്ദു, എസ് മണി, പി കെ മുരളി എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *