June 24, 2026

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കോറോം പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

0
IMG-20191107-WA0270.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊഴിലുറപ്പ്  കൂലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച്  തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ  കോറോം പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
തൊണ്ടനാട് പഞ്ചായത്തിലെ  തൊഴിലുറപ്പ് തൊഴിലാളികൾക്ക് 7 മാസക്കാലമായി കൂലി ലഭിച്ചിട്ടില്ല. 1.70 കോടി രൂപയാണ് കൂലിയിനത്തിൽ ലഭിക്കാനുള്ളത് .ആദിവാസി വിഭാഗത്തിലടക്കം നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെ കൂലി ലഭിക്കാതെ വലയുന്നത്. എത്രയും പെട്ടെന്ന് തൊഴിലാളികളുടെ കൂലി നൽകുവാൻ അധികൃതർ  തയ്യാറാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം
,മാർച്ചും ധർണ്ണയും NREGA ജില്ലാ സെക്രട്ടറി എ.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു സുനിതദിലീപ് അധ്യക്ഷം വഹിച്ചു , പി.എ. ബാബു, സി.ജി. പ്രത്യൂഷ് , ആർ. രവീന്ദ്രൻ ,വി.കെ. രണദേവൻ, സിന്ദു ഹരികുമാർ  ജസ്റ്റിൻ ബ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *