July 15, 2026

അഞ്ച് ദിവസം കൊണ്ട് 14000 പേർക്ക് ഭക്ഷണം നൽകി രാജേട്ടൻ

0
IMG-20191115-WA0218.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ:
കലോത്സവത്തിന്റെ ഭാഗമായി  ഒരുക്കിയ ഊട്ടുപുരയിലൂടെ രാജേട്ടന് ആരാധകരുടെ എണ്ണം കൂടി. വയനാടിൻറെ കലോത്സവ നഗരിയിൽ നാലാം തവണയാണ് രുചി വിഭവങ്ങളുമായി രാജേട്ടൻ എത്തുന്നത്. കോഴിക്കോട് സ്വദേശിയായ കെ എം രാജൻ മേപ്പാടി, തരിയോട്, നടവയൽ, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ കലോൽസവത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ സബ്ജില്ലാ കായിക മേളയിൽ ഒരുക്കിയ ഭക്ഷണത്തിന്റെ രുചിയാണ് ഇത്തവണത്തെ കലാമേളയിൽ രാജേട്ടൻ മതിയെന്ന് ഭക്ഷണ കമ്മിറ്റി അംഗങ്ങൾ തീരുമാനിച്ചതിനു പിന്നിൽ.
        20  വർഷത്തെ പ്രവർത്തന പരിചയവും ഒപ്പത്തിനൊപ്പം നിൽക്കുന്ന ആറ് സഹപ്രവർത്തകരുമാണ് രാജേട്ടന്റെ വിജയത്തിന് പിന്നിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *