തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ച് മാസമായി കൂലിയില്ല: പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി
കോട്ടത്തറ: തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് കഴിഞ്ഞ അഞ്ച് മാസക്കാലമായി കൂലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര-കേരളാ സര്‍ക്കാരുകള്‍ക്കെതിരെ കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. കോട്ടത്തറമണ്ഡലം പ്രസിഡന്റ് സി ഡി തങ്കച്ചന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി അംഗവും, ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റുമായ പി പി ആലി ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. മാണിഫ്രാന്‍സിസ്, പി എല്‍ ജോസ്, ബേബി പുന്നയ്ക്കല്‍, എം ആര്‍ ബാലകൃഷ്ണന്‍, സി കെ ഇബ്രാഹിം, രാജന്‍മാഷ്, വി ആര്‍ ബാലന്‍, ഹണി ജോസ്, എം വി ടോമി, ടി ഇബ്രാഹിം, ശോഭാ ശ്രീധരന്‍, പി എസ് മധു, സാലി സാബു, വിനുകുമാര്‍, സതീഷ്‌കുമാര്‍, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു




Leave a Reply