സി കെ സഹദേവനെതിരെ പോക്സോ നിയമം ചുമത്തി കേസ് എടുക്കണം
കൽപ്പറ്റ :ബത്തേരി സർവജന ഹൈസ്കുളിലെ അഞ്ചാം തരം വിദ്യാർത്ഥി ഷഹ് ല ഷെറിൻ വിഷസർപ്പത്തിന്റെ കടിയേറ്റ് വേദന കൊണ്ട് കരഞ്ഞതും അധ്യാപകർ കാണിച്ച കൃത്യവിലോപവും ഗുരുതരമായ അനാസ്ഥയും പൊതു സമൂഹത്തോടും മാധ്യമങ്ങളോടും ഭയരഹിതമായി ആർജവത്തോടു കൂടി വിളിച്ചു പറഞ്ഞ ഷഹല ഷെറിന്റെ സഹപാടിയെ കൂട്ടുകാരി നഷ്ടപ്പെട്ടതിന്റെ വേദനയും സങ്കടവും കാണാൻ പോലും മനസ്സിലിവ് ഇല്ലാതെ ചാനൽ ചർച്ചക്ക് പോയിരുന്ന് പരിഹസിച്ചും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്യ്ത സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ സി.കെ സഹദേവന് എതിരെ ജുവനൈയിൽ ജസ്റ്റിസ് ,പോക്സോ തുടങ്ങിയ നിയമപ്രകാരം കേസ് എടുക്കണമെന്നും ഐ.എൻ.ടി.യു.സി യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് നിഷാബ് മുള്ളോളി ആവശ്യപ്പെട്ടു .വാർഷിക അറ്റകുറ്റപണി പോലും നടത്താതെ സർപ്പമാളങ്ങളുള്ള ക്ലാസ് മുറികൾക്ക് ഭൗതിക പരിശോധന പോലും നടത്താതെ നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്ക്കൂൾ കെട്ടിടങ്ങൾക്ക് ഭരണസമിതിയുടെ ആക്ഞാനുവർത്തികളായി മാത്രം പ്രവർത്തിച്ച് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് എഴുതി നൽകിയ മുൻസിപ്പൽ എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥൻമാർ അതിനു വേണ്ടുന്ന നിർദേശങ്ങൾ നൽകിയ ചെയർമാൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കെതിരെയും നരഹത്യ കുറ്റത്തിന് കേസെടുക്കണം ഈ വീഴ്ചയിൽ പങ്കാളികളായിട്ടുള്ള മുഴുവൻ അധ്യാപകരുടെ പേരിലും സുൽത്താൻ ബത്തേരി താലൂക്കാശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള ചികിത്സ നിഷേധിക്കുകയും വൈകിപ്പികയും ചെയ്യ്ത മറ്റു ആശുപത്രികളിലെ ഡോക്ടർമാരെയും ജീവനക്കാരെ അന്വോഷണ പരിധിയിൽ കൊണ്ട് വരണം .വയനാട് ജില്ലയിലെ ആദിവാസികൾ പിന്നോക്ക വിഭാഗക്കാർ തോട്ടം തൊഴിലാളികൾ അടക്കമുള്ള സാധരണക്കാരിൽ സാധരക്കാരയ ആളുകളുടെ മക്കൾ അടക്കം പഠിക്കുന്ന മുഴുവൻ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പ് വരുത്തുവാൻ വിദ്യഭ്യാസ ആരോഗ്യ വകുപ്പുകളുടെ സത്വര ഇടപെടലുകൾ ഉണ്ടാവണമെന്നും ഐഎൻടിയുസി യങ്ങ് വർക്കേഴ്സ് കൗൺസിൽ ആവശ്യപ്പെട്ടു അപകടം നടന്ന വിദ്യർത്ഥിയുടെ വീട്ടിലും വിദ്യാലയത്തിലും ഭാരവാഹികൾ സന്ദർശിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി പി കബീർ ,ജില്ലാ പ്രസിഡണ്ട് സാലിറാട്ടകൊല്ലി, ഉമ്മർ കുണ്ടാട്ടിൽ ,പ്രേംനവാസ് ,സിജു തോട്ടത്തിൽ ,ജിജി അലക്സ് ,തുടങ്ങിയവർ സംബന്ധിച്ചു





Leave a Reply