June 14, 2026

ജില്ലാ ജയിലിൽ സെമിനാറും മെഡിക്കൽ ക്യാമ്പും നടത്തി.

0
mty-dig-1.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ ജില്ലാ ജയിലിൽ സെന്റ് ജോൺസ് ആംബുലൻസ് ഇന്ത്യ, വൈസ് മെൻ
ക്ലബ്ബ് ദ്വാരക എന്നിവയുടെ ആഭിമുഖ്യത്തിൽ സെമിനാറും മെഡിക്കൽ ക്യാംപും
നടന്നു. ഉത്തരമേഖല ജയിൽ ഡിഐജി എം.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
റീജനൽ ജയിൽ വെൽഫെയർ ഓഫിസർ കെ.വി. മുകേഷ് അധ്യക്ഷത വഹിച്ചു.

ജയിൽ സൂപ്രണ്ട് കെ.വി. ബൈജു, ഫാ. ബിജോ കറുകപ്പിളളി, ഫാ. മനോജ്
കവളക്കാട്ട്, ഷാജൻ ജോസ്, ജെസ്റ്റിൻ ചെഞ്ചട്ടയിൽ, ഡെന്നീസ് ജോസഫ് എന്നിവർ
പ്രസംഗിച്ചു. വൈസ് മെൻ ക്ലബ്ബ് മുൻ ഡിസ്ട്രിക്ക് ഗവർണർ ടി.എ. പൗലോസ്,
ജില്ലാ ആശുപത്രി സൈകാട്രിസ്റ്റ് ഡോ. ഹരീഷ് കൃഷ്ണൻ എന്നിവരുടെ
നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി. മാനന്തവാടി സെന്റ് ജോസഫ്സ്
ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാംപും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *