June 14, 2026

ദുരന്ത നിവാരണം : മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സെമിനാര്‍

0
By ന്യൂസ് വയനാട് ബ്യൂറോ

      കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. 2020-21 വര്‍ഷത്തില്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ദുരന്ത നിവാരണ  പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാന്‍ സെമിനാറില്‍ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോട്ട് വാങ്ങുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി. വൈത്തിരി ഗവണ്‍മെന്റ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന് 15 ലക്ഷം രൂപ വകയിരുത്തി. ജീവനം പദ്ധതിയുടെ ഭാഗമായി ഭാര്യ മരിച്ച ഭര്‍ത്താക്കന്മാരുടെ കൂട്ടായ്മയ്ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ഫണ്ട് അനുവദിക്കും. ബ്ലോക്ക് പഞ്ചായത്ത് നിലവില്‍ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം, റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള പദ്ധതി തുടങ്ങിയവ തുടര്‍ന്ന് നടത്തും. ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനപ്രതിനിധികള്‍ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *