June 14, 2026

ശോഭയുടെ മരണം;എസ്.എം.എസ് ഡി.വൈ.എസ്.പി.ഓഫീസിലേക്ക് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തി.

0
IMG-20200309-WA0202.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :കുറുക്കന്‍മൂലയിലെ ശോഭയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും മരണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സംശയങ്ങള്‍ ദുരീകരിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാരോപിച്ചും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഡി.എഫ്.ഒ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം  ചുറ്റി ഡി വൈ എസ് പി ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു.ജേക്കബ് സെബാസ്റ്റിയന്‍,അരുണ്‍കുമാര്‍,സ്‌റ്റെര്‍വിന്‍ സ്റ്റാനി,ഹരിചാലിഗദ്ദ,ഷാന്റോ ലാല്‍,സിന്ധു,വെള്ള സോമന്‍,മുജീബ് റഹ്മാന്‍,സലീം കുമാര്‍,ജോണ്‍സണ്‍,ബാബു തടത്തില്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *