May 2, 2024

വായ്പ എടുത്ത ഇടപാടുകാരെന്റെ വീട്ടിൽ പുലർച്ചെ എത്തി ഭീഷണി പെടുത്തിയതായി പരാതി

0
വായ്പ എടുത്തതിന്റെ പേരിൽ ഒരു ഭാഗത്ത് ജപ്തി നടപടികളുമായി ബേങ്കുകൾ മുന്നോട്ട് പോകുമ്പോൾ ഒരു വർഷം തികയും മുൻപെ വായ്പ എടുത്ത ഇടപാടുകാരെന്റെ വീട്ടിൽ പുലർച്ചെ എത്തി ഭീഷണി പെടുത്തിയതായി പരാതി. മാനന്തവാടിയിലെ ജില്ലാ സഹകരണ ബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരനെതിരെ തോണിച്ചാൽ സ്വദേശി രാജേഷാണ് മാനന്തവാടി പോലീസിൽ പരാതി നൽകിയത്.എന്നാൽ ഭീഷണി പെടുത്തി എന്നത് തെറ്റായ പരാതിയാണെന്ന് ബാങ്ക് അധികൃതരും പറയുന്നു.
തോണിച്ചാൽ സ്വദേശിയായ രാജേഷ് 2019 ജൂൺ മാസം മാനന്തവാടിയിലെ ജില്ലാ സഹകരണ ബാങ്കിൽ നിന്നും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വായ്പ എടുത്തിരുന്നു. ഏഴ് വർഷത്തെ കാലാവധിക്കാണ് വായ്പ എടുത്തത്.കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ രാജേഷിന്റെ വീട്ടിലെത്തി ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെടുകയും അടച്ചില്ലെങ്കിൽ വീടു സ്ഥലവും ഉണ്ടാകില്ലന്നും ഭാര്യയുടെ മുൻപിൽ വെച്ച് ഭീഷണിപെടുത്തിയതായാണ് രാജേഷ് പരാതിയിൽ പറയുന്നു. അതെ സമയം മാസതവണ വ്യവസ്ഥയിലാണ് രാജേഷ് വായ്പ എടുത്തതെന്നും അടവ് മുടങ്ങിയതാണ് രാജേഷിനെ അന്വോഷിച്ച് വീട്ടിൽ പോയതെന്നും 6 മണിക്ക് അല്ല 8 മണിയോടെയാണ് പോയതെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *