October 28, 2026

കൊറോണ പ്രതിരോധത്തിന് വയനാട് മാതൃക: വിദേശ ഭാഷയിലും ഇന്ത്യൻ ഭാഷകളിലും ലഘുലേഖയും തദ്ദേശീയ ഭാഷയിൽ വീഡിയോയും.

0
IMG-20200316-WA0219.jpg
By ന്യൂസ് വയനാട് ബ്യൂറോ
 .
 കൽപ്പറ്റ: കൊറോണ വ്യാപനം തടയാൻ  വയനാട്ടിൽ നിന്നും പുതിയ മാതൃക. ജില്ലാ ഭരണകൂടം   ആറ് ഇന്ത്യൻ ഭാഷകളിലും  മൂന്ന് വിദേശ ഭാഷകളിലും ലഘുലേഖകൾ തയ്യാറാക്കി വിതരണം ആരംഭിച്ചു. ടോട്ടം റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെയാണ്  ലഘുലേഖകൾ തയ്യാറാക്കിയത്. ഫ്രഞ്ച് , ജർമ്മൻ, സ്പാനീഷ് ഭാഷകളിലും ഇന്ത്യൻ ഭാഷകളായ ബംഗാളി, അസാമീസ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലുമാണ് കൊറോണ പ്രതിരോധ മാർഗ്ഗങ്ങൾ സംബന്ധിച്ച ലഘുലേഖകൾ തയ്യാറാക്കിയത്' . കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ചുവടുവെയ്പ് എന്ന് ലഘു ലേഖ പ്രകാശനം നിർവഹിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തദ്ദേശീയ പണിയ ഭാഷയിൽ വീഡിയോകളും ടോട്ടം ജില്ലാ ഭരണകൂടത്തിന് വേണ്ടി തയ്യാറാക്കി ആരോഗ്യവകുപ്പുമായി ചേർന്ന്   ബോധവൽക്കരണം നടത്തുന്നുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *