May 4, 2024

കൈതക്കൽ – മാനന്തവാടി റോഡ്: പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്

0
 പനമരം: കൈതക്കൽ – മാനന്തവാടി റോഡ് പണി ഉടനെ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരരംഗത്തിറങ്ങുന്നു.  റോഡ് പണി ഇഴഞ്ഞിഴഞ്ഞാണ്  നീങ്ങുന്നത്. റോഡ് പലഭാഗത്തും പൊളിച്ചിടുകയും റോഡരികിലെ മതിലുകളും മറ്റും ഇടിച്ചു നിരത്തിയതല്ലാതെ ഈ ഭാഗങ്ങളിലൊന്നും റോഡ് പണി പൂർത്തിയാക്കാൻ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.  എന്ന് പണി തുടങ്ങുമെന്ന് വ്യക്തമായി മറുപടി പറയാൻ  പൊതുമരാമത്ത്  അധികൃതർക്കാവുന്നില്ല. കൈതക്കൽ പള്ളി മുതൽ കണ്ണാടി മുക്കു വരെയുള്ള ഭാഗത്ത് റോഡിനിരുവശമുള്ളവർ സ്വമേദയാ സ്ഥലവും മതിലും വിട്ടുകൊടുത്ത വരാണ്. മതിലുകൾ പൊളിക്കുകയും സ്ഥലം വെട്ടി നിരത്തകയും ചെയ്യുമ്പോൾ ഒരാഴ്ചക്കകം ഡ്രൈനേജ് ഉൾപ്പെടെയുള്ള പണി പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. മൂന്ന് മാസം കഴിഞ്ഞിട്ടും പണി തുടങ്ങിയേടത്ത് കിടക്കുകയാണ്. റോഡിൽ നിന്നുള്ള പൊടിശല്യം കാരണം പരിസരവാസികൾ ബുദ്ധിമുട്ടുകയാണിപ്പോൾ. കുട്ടികൾക്കും മറ്റും അലർജിയും ചുമയും മറ്റും ബാധിക്കുന്നുണ്ട്.  ഉദ്യോഗസ്ഥരുടെയും കരാറുകാരൻ്റെയും അനാസ്ഥയിലും അവഗണനയിലും പ്രതിഷേധിച്ച് കാട്ടിക്കുളം പൊതുമരാമത്ത് ഓഫീസിനു മുൻപിൽ ധർണ്ണ ഉൾപെടെയുള്ള സമരപരിപാടികൾക്ക് പ്രസിഡൻ്റ് കുഞ്ഞമ്മദ് കൈതക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൈതക്കൽ എസ്.വൈ.എസ് യോഗം രൂപം നൽകി. സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. പി.കെ.കാസിം, സി.മജീദ്, ഗഫൂർ കോഴിപ്പാട്ടിൽ, അയ്യൂബ് എടപ്പാറ, പിലാക്കണ്ടി ഉസ്മാൻ , മഹ്റൂഫ് പന്നിക്കോടൻ, കെ.അസീസ് മൗലവി, ഹമീദ് കടന്നോളി, കണ്ണാടി ഇബ്രാഹിം പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *