October 1, 2026

ഞായറാഴ്ച മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വീട്ടിലിരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി  ജനതാ കർഫ്യു പ്രഖ്യാപിച്ച ഞായറാഴ്ച മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് കൊണ്ടു് വീട്ടിലിരിക്കണമെന്നും കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വ്യാപാരികൾ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചും മാസ്ക്കുകൾ വിതരണം ചെയ്തും സഹകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് കെ.കെ വാസുദേവൻ അഭ്യർഥിച്ചു, 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാന സർക്കാറിനെ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു,,, കൊറോണ വ്യാപനം തടയുന്നതിന് സർക്കാരും ഉദ്യോഗസ്ഥരും നിർദ്ദേശിക്കുന്ന നടപടികളോട് വ്യാപാരികൾ പൂർണമായി സഹകരിക്കണമെന്ന് ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *