June 13, 2026

എടവക പഞ്ചായത്തില്‍ ജാഗ്രത സെല്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 
 എടവക ഗ്രാമ പഞ്ചായത്തില്‍   കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.  19 വാര്‍ഡുകളിലും 7 അംഗ ജാഗ്രത സെല്‍ രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, എ.ഡി.എസ്, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അദ്ധ്യാപികമാര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത.് പ്രതിരോധ നിര്‍ദ്ദേശങ്ങളടങ്ങിയ ജാഗ്രത ലഘുലേഖകള്‍ വിതരണം ചെയ്തു. വാഹന പ്രാചരാണവും  നടത്തുന്നുണ്ട്. വാളേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നുണ്ട്. സാനിറ്റൈസര്‍ ആവശ്യത്തിനനുസരിച്ച് ഉത്പാദനം കൂട്ടുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *