May 7, 2024

കൊറോണ :അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം

0


    കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ  ക്യാമ്പുകളിലും തൊഴില്‍ സ്ഥലങ്ങളിലും ബോധവത്കരണം ഊര്‍ജ്ജിതമാക്കി. തൊഴില്‍ വകുപ്പിന്റെയും, നെഹ്‌റു യുവകേന്ദ്ര എക്‌സൈസ്, പോലീസ് വകുപ്പുകളുടെയും നേത്യത്വത്തിലാണ് ബോധവത്കരണവും ശുചിത്വ പരിശോധനയും നടത്തുന്നത്.  ഹിന്ദി, ബംഗാളി, തമിഴ്, കന്നഡ, അസ്സാമീസ് ഭാഷകളിലാണ് ബോധവത്കരണം നടത്തുന്നത്. വിവിധ ഭാഷകളിലുളള ലഘുലേഖകളും ഓഡിയോ ക്ലിപ്പിംഗുകളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ കേന്ദ്രീകരിക്കുന്ന കല്‍പ്പറ്റ ജൈത്ര, കമ്പളക്കാട്, മീനങ്ങാടി, സുല്‍ത്താന്‍ ബത്തരി മുതലായ കവലകളില്‍  വിവിധ തൊഴില്‍ സ്ഥലങ്ങളും താമസസ്ഥലങ്ങളിലുമാണ് ബോധവല്‍ക്കരണം നടത്തുന്നത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരാണ് താലൂക്കുതല ബോധവല്‍കരണത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഗ്ലൗസ്, മാസ്‌ക്, സാനിറ്റസര്‍ തുടങ്ങിയവ വിതരണം ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ കെ. സുരേഷ് അറിയിച്ചു.  ജീവനക്കാര്‍ക്ക് ആവശ്യാനുസരണം നിയമാനുസ്യതമായ അവധി ലഭ്യമാക്കണം. ജീവനക്കാര്‍ ആവശ്യപ്പെടുന്നപക്ഷം ജോലി സമയം ക്രമപ്പെടുത്തണം. കേരള ഷാപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചുളള വെന്‍ഡിലേഷന്‍, ശുചിത്വം തുടങ്ങിയവ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *