April 19, 2026

വാര്‍ത്താസംഘത്തിന് നേരെ ആക്രമണം: വയനാട് പ്രസ്‌ക്ലബ് പ്രതിഷേധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കോഴിക്കോട് വെള്ളയില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ ജനം ടി.വി വാര്‍ത്താസംഘത്തെ കയറ്റിറക്ക് തൊഴിലാളികള്‍ മര്‍ദിച്ച സംഭവത്തില്‍ വയനാട് പ്രസ് ക്ലബ് പ്രതിഷേധിച്ചു. കൊവിഡ്-19 രോഗ വ്യാപന നിയന്ത്രണച്ചട്ടങ്ങള്‍ ലംഘിച്ച് തൊഴിലാളികള്‍ ഗോഡൗണില്‍ മദ്യം ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ജനം ടി.വി റിപ്പോര്‍ട്ടര്‍ എ.എന്‍ അഭിലാഷ്, ക്യാമറാമാന്‍ കെ.ആര്‍ മിഥുന്‍ എന്നിവര്‍ക്കാണ് മര്‍ദനമ്മേറ്റത്. മര്‍ദനത്തില്‍ പരുക്കേറ്റ ഇരുവരും കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ്-19 രോഗഭീതി നിലനില്‍ക്കുന്ന കാലത്ത് മറ്റെല്ലാവരും വീട്ടിലിരിക്കുമ്പോള്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി തൊഴിലെടുക്കാനിറങ്ങുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഈ സാഹചര്യത്തില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയവരെ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ സജീവന്‍, സെക്രട്ടറി നിസാം കെ അബ്ദുല്ല എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *