May 18, 2024

കോവിഡ് 19: വയനാട് ജില്ലക്ക് രാഹുല്‍ഗാന്ധി എം പി ഒരു കോടി രൂപ അനുവദിച്ചു

0

കല്‍പ്പറ്റ: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലക്കായി പ്രാദേശിക വികസനഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി രാഹുല്‍ഗാന്ധി എം പി അറിയിച്ചതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വ്യക്തമാക്കി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലാകെ 270.60 ലക്ഷം രൂപയാണ് അനുവദിച്ചത്. വയനാട് ജില്ലാ ആശുപത്രിയില്‍ ഐ സി യു ക്രമീകരണത്തിനും, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായാണ് ഒരു കോടി രൂപ അനുവദിച്ചത്. തുക അനുവദിച്ചു കൊണ്ട് ഇന്ന് ഭരണാനുമതി ആയി .


ഇത് കൂടാതെ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ മെമ്പര്‍ ഡോ.അമീയാജ്‌നിക്ക്  തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വെന്റിലേറ്ററും, അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വയനാട് ജില്ലക്ക് പുറമെ, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക്, കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീറാംസാംബശിവ റാവു എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലക്ക് ഒരു കോടി രൂപയും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് ഒരു കോടി എഴുപത് ലക്ഷത്തി അറുപതിനായിരം രൂപയും അനുവദിച്ചത്. ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും, ഐ സി യു, വെന്റിലേറ്റര്‍, അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകത എന്നിവ കലക്ടര്‍മാര്‍ എം പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്നോണം 50 തെര്‍മല്‍ സ്‌കാനര്‍, ഇരുപതിനായിരം മാസ്‌ക്, ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് കൈമാറിയിരുന്നു. രണ്ടാം ഘട്ടമെന്നോണമാണ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്, മഞ്ചേരി മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ വെന്റിലേറ്റര്‍, ഐ സി യു ക്രമീകരണം, കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *