കൊറോണാ കാലത്ത് എല്ലാവർക്കും പാഠമാകണം ഫൈസലിന്റെയും കുടുംബത്തിന്റെയും ദുരനുഭവം.
കൽപ്പറ്റ: കൊറോണാ കാലത്ത് എല്ലാവർക്കും പാഠമാകണം ഫൈസലിന്റെയും കുടുംബത്തിന്റെയും ദുരനുഭവം
:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക് ഡൗണും, കര്‍ഫ്യുവും ലംഘിച്ച് ബംഗളൂരില്‍ നിന്ന് കുഞ്ഞുങ്ങളടക്കമുള്ളവരെ കൂട്ടി നാട്ടിലേക്ക് പുറപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഫൈസല്‍ (38) നെതിരെയാണ്
ബത്തേരി പോലീസ് കേസെടുത്തു.
. രണ്ട് ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന പ്രസ്തുത കേസ് ജില്ലയില്‍ ആദ്യമായാണ് രജിസ്റ്റര്‍ ചെയ്തത്.കൂടാതെ 188,269 വകുപ്പുകള്‍ പ്രകാരവും,കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെ സഞ്ചരിച്ചതിനാല്‍ ജുവനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഇനി മുതല്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമാന കേസുകളില്‍ എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമുള്ള ഗൗരവവകുപ്പുകള് ചേര്‍ക്കുമെന്നും ജില്ലാ പോലീസ് വ്യക്തമാക്കി.ഫൈസല്‍ അമ്മാവനോടൊപ്പം ബാംഗളൂരില്‍ ജോലി ചെയ്യുകയായിരുന്നു.തുടര്‍ന്ന് സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ലംഘിച്ച് ഇയാള്‍ അമ്മാവന്റെ ഭാര്യയെയും ,മകളെയും , ഒന്നും,രണ്ടും വയസുള്ള രണ്ട് കുട്ടികളെയും കൊണ്ട് കാറില്‍ ഇന്നലെ രാവിലെ 7 മണിയോടുകൂടെ മുത്തങ്ങ ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ തിരികെ പറഞ്ഞു വിടുകയും ചെയ്തു.
നിരോധനാജ്ഞയും ലോക്ക് ഡൗണും നിലവിൽ വന്നതിനുശേഷം മുത്തങ്ങ അതിർത്തി വഴി ധാരാളമാളുകൾ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്താൻ ശ്രമിച്ചിരുന്നു .ഇവരെ അതിർത്തിയിൽ തടഞ്ഞു. 250 ലധികം വാഹനങ്ങളിലാണ് നൂറുകണക്കിനാളുകൾ മുത്തങ്ങയിലെത്തിയത്.
മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഇളവ് നൽകി ഇവരെ പരിശോധനകൾ നടത്തി കൊവിഡ് കെയർ സെന്ററുകളിൽ
താമസിപ്പിച്ചത്.നിർദ്ദേശങ്ങൾ ലംഘിച്ച് അതിർത്തി കടന്നെത്തുന്നവരുടെ എണ്ണം കൂടുന്നത് ജില്ലാ ഭരണകൂടത്തിനും പോലീസിനും വലിയ തലവേദനയായിരുന്നു.
പിന്നീട് നിയമം കർക്കശമാക്കി.ജില്ലാ ഭരണകൂടവും മാധ്യമങ്ങളും അതിർത്തി കടന്നെത്തുന്ന വരെ പ്രവേശിപ്പിക്കില്ലെന്ന് വ്യാപകമായ പബ്ലിസിറ്റി നൽകിയിരുന്നു ഇത് എത്തിയതായിരുന്നു. ഫൈസലും കുടുംബവും രണ്ടു പകലും ഒരു രാത്രിയും ഇവർ മുത്തങ്ങയിൽ വനത്തിനുള്ളിൽ തങ്ങേണ്ടി വന്നു .ആവശ്യത്തിന് ഭക്ഷണം പോലും ലഭിച്ചില്ല. മാനുഷിക പരിഗണന നൽകണമെന്ന് അഭ്യർത്ഥിച്ചു മുഖ്യമന്ത്രി, മന്ത്രിമാർ ,ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ബന്ധപ്പെട്ടെങ്കിലും ഒരാൾക്കായി ഇളവു നൽകാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത് . മടങ്ങി പോകാൻ ശ്രമിച്ചെങ്കിലും കർണാടക ഇവരെ സ്വീകരിക്കാൻ തയ്യാറായില്ല.
തുടർന്നാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഇടപെട്ട് കർണാടക സർക്കാരിനോട് അഭ്യർത്ഥിച്ചതനുസരിച്ച് കർണാടക ഇവരെ സ്വീകരിക്കാൻ തയ്യാറായത് .





Leave a Reply