April 28, 2024

നിരോധനാഞ്ഞ ലംഘനം: കേസുകൾ 356 ആയി : 145 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

0
കൊവിഡ്-19 വ്യാപനം  തടയുന്നതിന്റെ  ഭാഗമായി  ലോക്സഡൗണും നിരോധനാജയുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി ഇന്നെലെ മാത്രം 24 
കേസുകൾ രജിസ്ട്രർ ചെയ്തു.
മാനന്തവാടിയിൽ കുർബാന നടത്തിയ വൈദികൻ  ഉൾപ്പെടെ ഉള്ളവർ കേസിൽ പ്രതികളാണ്.മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് പെയിൻറ് മൈനർ സെമിനാരി വികാരി ഫാദർ ടോം ജോസഫ് ,അസിസ്റ്റൻറ് വികാരി ഫാദർ പ്രിൻസ്, ബ്രദർ സന്തോഷ് ,സിസ്റ്റർ മാരായ സന്തോഷ , നിത്യ ,മേരി ജോൺ സെമിനാരി വിദ്യാർഥികളായ ജോസഫ് , സുബിൻ , മിഥുൻ എന്നിവരാണ് അറസ്റ്റിലായത് ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇവർ നടത്തിയത് ഉത്തരവുകൾ രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിൽ കുർബാന നടത്തിയതിനാണ് കേസെടുത്തത് പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. സിഐ എം എം. അബ്ദുൾ കരീം, എസ് ഐ. സി ആർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത് .ഇവർക്കുനേരെ കേരള സർക്കാർ എപ്പിഡെമിക്ർ  ഓർഡിനൻസ് 2020 പ്രകാരം നടപടി സ്വീകരിക്കുമെന്ന് മാനന്തവാടി സി.ഐ പറഞ്ഞു.
കൊവിഡ്-19 വൈറസ് വ്യാപനം തടയുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ നിരോധനാജമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇന്നെലെ  വൈകിട്ട്
5 മണിവരെ 35 പേരെ പ്രതിചേർത്ത് 24 കേസുകൾ രജിസ്റ്റർ ചെയ്യുകയും 28 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 12 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 356 ആയി. 
145 വാഹനങ്ങൾ പിടിച്ചെടുക്കുകയും 
279 പേരെ അറസ്റ്റ്
 ചെയ്തിട്ടുണ്ടന്ന്  ജില്ലാ പോലീസ് മേധാവി അറിയിച്ചു.
. കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ നിരോധനാജ്ഞയോ/ ലോക്ഡൗൺ നിർദ്ദേശങ്ങളോ ലംഘിക്കുവാൻ ശ്രമിക്കരുതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *