September 29, 2026

അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം-ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ.

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
           
കല്‍പ്പറ്റ :കെ പി സി സി ആഹ്വാന പ്രകാരം സംസ്ഥാനത്തുടനീളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേത്രത്വത്തില്‍ നടത്തപ്പെട്ട സ്പീക്കപ് കേരള സത്യഗൃഹ സമരപരിപാടിയുടെ ജില്ലാതല  ഉദ്ഘാടനം കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച സത്യഗൃഹ സമരം ഉദ്ഘാടനം  ചെയ്ത് കൊണ്ട് ഡി സി സി പ്രസിഡണ്ട്   ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ   നിര്‍വ്വഹിച്ചു  ഡിപ്ലോമാറ്റിക് ചാനല്‍ വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണകള്ളകടത്ത് നടത്തിയ പ്രതികളായ സ്വപ്നയും സരിത്തുമായി മുഖ്യമന്ത്രിയുടെ ഒഫീസിനും അദ്ദേഹത്തിന്റെ മനസാക്ഷി സുക്ഷിപ്പുകാരനുമായ എം ശിവശങ്കറിന് നേരിട്ടു ബന്ധമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസും എന്‍ ഐ എ യും അടക്കമുള്ളവരുടെ ചേദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റും വിളിപ്പിച്ചത് കള്ളകടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകള്‍ കള്ള പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബന്ധത്തില്‍ വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടിലുള്ള തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണവും ഒരു കോടി രൂപയുമാണ് കണ്ടെത്തിയിരിക്കുന്നത് ഇതില്‍ നിന്നെല്ലാം മുഖ്യമന്ത്രിയുടെ ഒഫിസിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പങ്ക് വ്യക്തംഅത് കൊണ്ട് തന്നെ അല്‍പം അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് അദേഹം പറഞ്ഞു മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു കെ പി സി സി അംഗങ്ങളായ പി പി ആലി ,കെ എല്‍ പൗലോസ് ,കെ കെ രജേന്ദ്രന്‍ ,സാലിറാട്ടക്കൊല്ലി ,പി കെ സുരേഷ് ,ഇ സുനീര്‍ ,ഡിന്റോ ജോസ് ,കെ ശശികുമാര്‍, എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *