September 29, 2026

ജില്ലാതല കര്‍ഷക ദിനാഘോഷം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാതല കര്‍ഷകദിനാഘോഷം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി്ക്ക് ജില്ലയില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തരിശു നിലങ്ങളില്‍ കൃഷിയിറക്കല്‍, കോവിഡ് കാലത്തെ പച്ചക്കറി സംഭരണത്തിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 116 ലക്ഷം രൂപയുടെ വിതരണം, കാലവര്‍ഷക്കെടുതിയുടെ നഷ്ട പരിഹാര കുടിശ്ശിക 935.69 ലക്ഷം രൂപയുടെ വിതരണം തുടങ്ങി കൃഷി വകുപ്പിന്റെ നടപടികള്‍ പ്രോത്സാഹനാര്‍ഹമാണെന്നു എം.എല്‍.എ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജി മോന്‍, കെ.വി.കെ പ്രേഗ്രാം കോ ഓര്‍ഡിനേറ്റര്‍ അമ്പലവയല്‍ ഡോ. അലന്‍. കെ. തോമസ്, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം ഡോ. അംബി കെ ചിറയില്‍, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ വി. ബിന്ദു, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ (വൈ.പി) എ.എസ് ജെസ്സി മോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *