April 30, 2026

പുളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡിന് 8.14 കോടി രൂപ ഫണ്ടനുവദിച്ച രാഹുല്‍ ഗാന്ധി എം പി യെ അനുമോദിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി; വെള്ളമുണ്ട പഞ്ചായത്തിലെ സുപ്രധാനറോഡുകളിലൊന്നായ പുളിഞ്ഞാല്‍-മൊതക്കര, തോട്ടോളിപ്പടി റോഡിന് പി എം ജി എസ് വൈ പദ്ധതിയിലുള്‍പ്പെടുത്തി 8.14 കോടി രൂപ അനുവദിച്ച രാഹുല്‍ ഗാന്ധി എം പി യെ വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി അനുമോദിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും ഡിസിസി പ്രസിഡണ്ടിന്റെയും ഒന്നാമത്തെ പരിഗണയിലുള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.ഇതംഗീകരിച്ചതോടെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് സാക്ഷത്കരിക്കാന്‍ പോവുന്നത്.ഇതിന് പുറമെ പഞ്ചായത്തിലെ കിഡ്‌നി രോഗിക്കും കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധയയായ രോഗിക്കും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കുകയും ട്രൈബല്‍ കോളനികളില്‍ പഠനസൗകര്യമൊരുക്കുന്നതിനായി ടെലിവിഷനുകള്‍ നല്‍കിയതും ഏറെ പ്രശംസനീയമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.ഭാരവാഹികളായ വി വി ബാലന്‍,കെ ജെ പൈലി,ആണ്‍ഡ്രൂസ്‌ജോസഫ്, ചാക്കോ വണ്ടങ്കുഴി,വിനോദ് പാലയാണ,വി നാസ്സര്‍,മുനീര്‍ തരുവണ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *