June 17, 2026

വയനാട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്; :66 പേര്‍ രോഗമുക്തി നേടി

0
By ന്യൂസ് വയനാട് ബ്യൂറോ
83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (14.10.20) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 66 പേര്‍ രോഗമുക്തി നേടി. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.രണ്ട്് പേരുടെ ഉറവിടം വ്യക്തമല്ല.ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. 

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5209 ആയി. 4084 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 29 പേര്‍ മരണപ്പെട്ടു. നിലവില്‍ 1096 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 315 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 35 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

രോഗബാധിതര്‍ –

മുട്ടില്‍ സ്വദേശികള്‍ 19, മീനങ്ങാടി സ്വദേശികള്‍ 13, കണിയാമ്പറ്റ സ്വദേശികള്‍ 8, ബത്തേരി, മാനന്തവാടി 7 പേര്‍, മേപ്പാടി സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി സ്വദേശികള്‍ 5, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്വദേശികളായ 4 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍ സ്വദേശികള്‍ 2 പേര്‍ വീതം, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, പനമരം, വൈത്തിരി, വെള്ളമുണ്ട, പൂതാടി സ്വദേശികളായ ഓരോരുത്തരും കര്‍ണാടകയില്‍ നിന്ന് വന്ന വാരാമ്പറ്റ സ്വദേശിയുമാണ് രോഗബാധിതരായത്. 

66 പേര്‍ക്ക് രോഗമുക്തി

വൈത്തിരി സ്വദേശികള്‍ 8,പനമരം സ്വദേശികള്‍ 7, തവിഞ്ഞാല്‍, നെന്മേനി 6 പേര്‍ വീതം, മാനന്തവാടി 5 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 4 പേര്‍ വീതം,  മേപ്പാടി, ബത്തേരി 3 പേര്‍ വീതം, തിരുനെല്ലി, മുട്ടില്‍, പൊഴുതന 2 പേര്‍ വീതം, എടവക, കല്‍പ്പറ്റ, അമ്പലവയല്‍, വെള്ളമുണ്ട, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 9 പേരുമാണ്  രോഗമുക്തരായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *