July 15, 2026

ഗാന്ധിജിയുടെ ആശയങ്ങൾ യുവതലമുറക്ക് പകർന്നു നൽകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത: കെ.കെ രാജേഷ്ഖന്ന

0
IMG-20211001-WA0056.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ തന്നെ വളച്ചൊടിക്കുന്ന ആധുനിക കാലഘട്ടത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾ യുവതലമുറക്ക് പകർന്നു നൽകേണ്ടത് അനിവാര്യമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ രാജേഷ്ഖന്ന അഭിപ്രായപ്പെട്ടു. സ്കൂൾ പാഠ്യപദ്ധതയിൽ നിന്നു പോലും സ്വാതന്ത്ര്യസമര പോരാളികളെ വെട്ടിമാറ്റി സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തവരെ തിരുകി കയറ്റുകയാണ്. 
ലോകരാജ്യങ്ങൾ പോലും മാതൃകയാക്കിയ ജീവത സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത ഗാന്ധിജിയെ മറന്നു കൊണ്ട് ഇന്ത്യൻ ജനതക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. വർത്തമാന കാലഘട്ടത്തിൽ ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി എന്ന വിഷയത്തിൽ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.ജെ.ഷിബു, ജോയ് ഫ്രാൻസിസ് ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ജോൺ, അഷറഫ് മമ്പറം, അസീമ്പു, സുരേഷ് ബാബു, ടി.അജിത്ത്കുമാർ, സി.ജി ഷിബു, സി.കെ ജിതേഷ്, എൻ.വി അഗസ്റ്റിൻ, ലൈജു ചാക്കോ, അഭിജിത്ത് സി.ആർ, എം എ ബൈജു, സിനീഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *