വാളാട് അറിവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി വനിതാ കൂട്ടായ്മ
വാളാട് : ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ജന്മദിനത്തിൽ വാളാട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണവും പുത്തൂർ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാന്റ് നെതിരെ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കോവിഡിന്റെ തുടക്കത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ സമയത്ത് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് കമ്പനി പേപ്പർ വർക്കുകൾ നടത്തുകയും നിജസ്ഥിതി മനസ്സിലാക്കിയ ജനങ്ങൾ പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത വിധിയുടെ ബലത്തിലാണ് കമ്പനി പ്രവർത്തനവുമായി മുന്നോട്ടു പോകുന്നത്. ജനവാസ പ്രദേശത്ത് സർക്കാർ മാനദണ്ഡങ്ങൾ പോലും അട്ടിമറിച്ച് പ്രവർത്തനം നടക്കുന്ന ഹാവീയോ വെഞ്ചേഴ്സ് എന്ന കമ്പനിയുടെ പ്ലാന്റ് നിലവിൽ വന്നാൽ ആരോഗ്യപ്രശ്നങ്ങളും ജല നശീകരണവും വരുംതലമുറയെ മാറാ രോഗിയാക്കി മാറ്റുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് സ്ത്രീസമൂഹം രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. സ്ത്രീ ശാസ്ത്രീകരണത്തിന്റെ കേരള മോഡൽ ആയ കുടുംബശ്രീ പ്രസ്ഥാനം നിയമവിരുദ്ധ പ്രവർത്തനത്തിന് എതിരെ രംഗത്തിറങ്ങി കമ്പനിയെ ജനവാസ സ്ഥലത്തുനിന്നും മാറ്റി സ്ഥാപിക്കുന്നതുവരെ സമരരംഗങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകുക തന്നെ ചെയ്യുമെന്നും അതിനുവേണ്ടി കുടുംബശ്രീ എഡിഎസ് സിഡിഎസ് വേദികളെ ഉപയോഗപ്പെടുത്താൻ കുടുംബശ്രീ പ്രവർത്തകർ മുൻകൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആദിവാസി സ്ത്രീകൾ ആശാവർക്കർമാർ അടക്കമുള്ള നൂറോളം പ്രവർത്തകർ സമരത്തിൽ പങ്കാളിയായി. പ്രതിഷേധക്കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജോയ്സി ഷാജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കമറുന്നിസ കോമ്പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുരേഷ് പാലോട് മുൻ ജനപ്രതിനിധികളായ കത്രീന മംഗലത്ത്,ലില്ലി ജോയ്, ബിന്ദു വിജയകുമാർ, എഡിഎസ് പ്രസിഡന്റ് മിനി പ്രകാശൻ, ദീപ്തി സുകുമാരൻ, ആശാവർക്കർ ചന്ദ്രിക ബാലകൃഷ്ണൻ, രശ്മി സുരേഷ്, ലീല അരപ്പറ്റകുന്ന് കോളനി,പാറ്റമ്മ കുയിലെവീട് കോളനി, ബേബി ആൻലിയ, ശോഭന സുരേഷ് പാത്തിക്കമൂല കോളനി, നേതൃത്വം നൽകി സംസാരിച്ചു.





Leave a Reply