March 29, 2024

സഹാറാ ഭാരത് ഫൗണ്ടേഷൻ പ്രഖ്യാപന സമ്മേളനം ഞായറാഴ്ച

0
Img 20220902 Wa00572.jpg
കൽപ്പറ്റ: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി കൽപ്പറ്റയിലെ പിണങ്ങോട് ആരംഭിക്കുന്ന 
സഹാറാ ഭാരത് ഫൗണ്ടേഷൻ പ്രഖ്യാപന സമ്മേളനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
 ശാരീരികവും മാനസികവുമായ ഭിന്നശേഷികളുള്ള 100 കോടി മനുഷ്യരാണ് ഈ ഭൂമിയിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം ഇത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കൊച്ചു കേരളത്തിൽ മാത്രം ഏഴര ലക്ഷത്തിലധികം ആളുകൾ ഭിന്നശേഷിക്കാരായുണ്ട്. സംസ്ഥാനത്തെ ഒരു പഞ്ചായത്തിൽ 400 പരം ഭിന്നശേഷിക്കാരും മാനസികാരോഗ്യ പ്രശ്നങ്ങളുള്ള മുന്നൂറിലധികം ആളുകളും 30 ഓളം ഡയാലിസിസ് രോഗികളും പാലിയേറ്റീവ് സേവനങ്ങൾ ആവശ്യമുള്ള 200 ഓളം പേരും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. നേരത്തെ ഇടപെട്ടും ആവശ്യമായ പുനരധിവാസ പ്രക്രിയകളിലൂടെയും മാത്രമേ ഇവരെ നമുക്ക് പരിചരിക്കാനാവൂ.
ഈയൊരു ദീർഘവീക്ഷണത്തോടെയാണ് ഡബ്ല്യൂ.എം.ഒ. യും തണലും സംയുക്തമായി സഹാറ ഭാരത് ഫൗണ്ടേഷൻ എന്ന ഒരു ബൃഹത് പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. സമൂഹത്തിൻറെ ശ്രദ്ധയും കരുതലും ഏറെ ആവശ്യമായ ഭിന്നശേഷിക്കാർ, മാനസികമായി താളം തെറ്റിയവർ, നിത്യരോഗികൾ, കിഡ്നി രോഗികൾ, സ്വന്തമായി വിടോ കുടുംബമോ ഇല്ലാത്ത അഗതികൾ, അനാഥർ, യുവത്വത്തിൽ തന്നെ അപകടങ്ങളിൽ പെട്ടും മറ്റും കിടപ്പിലായവർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കുമുള്ള ആശ്വാസം എന്ന മഹത്തായ സ്വപ്നമാണ് സഹാറ ഭാരത് ഫൗണ്ടേഷൻ. സമഗ്രവുമായ ചികിത്സ ഇത്തരം വിഭാഗങ്ങൾക്ക് ശാസ്ത്രീയവും പുനരധിവാസ സംവിധാനങ്ങളാണ് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി പഞ്ചായത്തിൽ പഞ്ചായത്തിൽ പതിനാലേക്കർ സ്ഥലത്തായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഭിന്നശേഷി, ആതുരസേവന രംഗത്തേക്ക് സമർപ്പണബോധമുള്ള പ്രഗൽഭരായ പ്രഫഷനലുകളെ വാർത്തെടുക്കാനും ഈ മേഖലയിൽ ആവശ്യമായ പഠനഗവേഷണങ്ങൾ നടത്താനും ഈ പദ്ധതിയിലൂടെ ആഗ്രഹിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *