May 17, 2026

കമ്മ്യൂണിറ്റി സൈക്കാട്രി ക്ലിനിക് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു

0
IMG_20220905_152445.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തൊണ്ടർനാട്: ദയ പാലിയേറ്റീവ് തൊണ്ടർനാടും വടകര തണലും സംയുക്തമായി ആരംഭിക്കുന്ന കമ്മ്യൂണിറ്റി സൈക്കാട്രി ക്ലിനിക് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി ഇന്ന് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യാ താരേഷ് ഗ്രാമപഞ്ചായത്ത് മെമ്പർ എം എം ചന്തു മാസ്റ്റർ കെ സി അസീസ് കെ സത്യൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. പദ്ധതിയെക്കുറിച്ച് വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് സെക്രട്ടറി ചന്ദ്രശേഖരനും സൈക്കാട്രി ക്ലിനിക് നടത്തിപ്പിനെ കുറിച്ച് ഡോക്ടർ ഫാത്തിമ മനാലും ക്ലാസുകൾ എടുത്തു. യോഗത്തിൽ റംല ജമാൽ അധ്യക്ഷത വഹിച്ചു. കൺവീനർ സ്വാഗതവും ട്രഷറർ നവാസ് നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *