April 18, 2024

സന്തോഷ് ലിയോയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

0
Img 20220921 Wa00462.jpg
വൈത്തിരി: സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് വൈത്തിരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗോത്രയാനം എന്ന പേരിൽ പ്രശസ്ത ഫോട്ടോഗ്രാഫർ സന്തോഷ് ലിയോയുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. സാംസ്‌കാരിക കേരളത്തിൽ നിലനിൽക്കുന്ന തെയ്യത്തിന്റെയും , തിറയുടെയും ഫോട്ടോ പ്രദർശനമാണ് സംഘടിപ്പിച്ചത്. പരിപാടി പ്രഥമ സുകുമാർ അഴീക്കോട് പുരസ്‌കാര ജേതാവായ ഡോ എം പി വാസു ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ ദീപ ടീച്ചർ, സീനിയർ അസിസ്റ്റന്റ് രഞ്ജിനി ടീച്ചർ, പിടിഎ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് , എസ്പിസി സിപിഒ, എസിപിഒമാരായ ബബിത, രാഗേഷ് എന്നിവർ പങ്കെടുത്തു. വ്യത്യസ്തമായ 101 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *