April 25, 2024

മാനന്തവാടി നഗരസഭ മൽസ്യതൊഴിലാളികളുടെ കുടുംബം പട്ടിണിയാക്കരുത്: പ്രതിപക്ഷം

0

മാനന്തവാടി നഗരസഭ 2019-2020 കാലഘട്ടത്തിലെ വികസന സെമിനാർ ഇന്ന് നടന്നു. ഒരു രൂപ പോലും മാനന്തവാടിയിലെ ഏറ്റവും വലിയ വിഷയമായ മാലിന്യ വിഷയത്തിനു വേണ്ടി മാറ്റി വെച്ചിട്ടില്ല എന്ന നഗ്നസത്യം പുറത്തു വന്നിരിക്കുന്നു. കുറച്ച് ദിവസമായി മാനന്തവാടി ടൗണിൽ നടക്കുന്ന ഏറ്റവും വലിയ വിഷയമാണ് മൽസ്യ, മാംസ മാർക്കറ്റ് മാലിന്യ സംസ്ക്കരണ വിഷയം. ഈ വിഷയത്തിൽ സമീപവാസികൾ സബ്ബ് കളക്ടർക്ക് പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംഭവസ്ഥലം സന്ദർശിച്ച് ഗുരുതര വീഴ്ച കണ്ടെത്തിയ സബ്ബ് കളക്ടർ മാർക്കറ്റ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകി അടച്ചു പൂട്ടിയതുമാണ്. അവിടുത്തെ മൽസ്യതൊഴിലാളികൾ കോടതിയെ സമീപിച്ച് കുറച്ച് ദിവസത്തേയ്ക്ക് കോടതി സ്‌റ്റേ ഓഡർ കൊണ്ടുവരുകയാണുണ്ടായത്. 67 ലക്ഷം ₹ ചെലവഴിച്ച് മാർക്കറ്റിനോട് ചേർന്ന് പുതുതായി നിർമ്മിക്കുന്ന ബിൽഡിംഗിൽ മാലിന്യ സംസ്ക്കരണത്തിനുള്ള സ്ഥലം നീക്കിവെച്ചിട്ടുള്ള താഴത്തെ നില കരാറുകാരും സി.പി.എം പാർട്ടിയ്ക്കും ലാഭം കിട്ടുന്ന രീതിയിലാണ് ഇപ്പോൾ ബിൽഡിംഗ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് ബദൽ നിർദ്ദേശമെന്ന രീതിയിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന മത്സ്യ മാംസ മാർക്കറ്റ് പരിപൂർണ്ണമായി അവിടെ നിന്ന് പുതിയ ബിൽഡിംഗിലേക്ക് മാറ്റി പഴയ മാംസ മാർക്കറ്റ് പരിപൂർണ്ണമായി പൊളിച്ച് മാറ്റി അവിടെയുള്ള മണ്ണ് പരിപൂർണ്ണമായി കുഴിച്ച് എടുത്ത് നിലവിൽ 10,000 ലിറ്റർ വെള്ളവും, ഖരമാലിന്യവുമാണ് ഓവു ചാലുകളിലൂടെ ഒഴുക്കിവിടുന്നത്. ഇത് മാറ്റി മണ്ണ് കുഴിച്ചെടുത്ത് മാലിന്യം പൂർണ്ണമായി 20,000 ലിറ്റർ സംഭരണ ശേഷിയുള്ള പ്ലാൻറിൽ നിക്ഷേപിച്ച് അതിൽ  നിന്നും ഖരമാലിന്യവും, വെള്ളവും വേർതിരിച്ച് ശുദ്ധമായ വെള്ളം ഓവചാലുകളിലൂടെ കടത്തിവിട്ടാൽ തീരുന്ന വിഷയമേ അവിടെയുള്ളു. ഈ നിർമ്മിക്കുന്ന പ്ലാന്റിന്  മുകളിലേക്ക്  മൽസ്യ മാംസ മാർക്കറ്റ് മാറ്റി സ്ഥാപിക്കുകയും ചെയ്യാം. വർഷാവർഷം ലേലം ചെയ്യ്ത് 1/2 കോടിയിലധികം രൂപ നഗരസഭയ്ക്ക് മാർക്കറ്റ് ലേലത്തിലൂടെ ലഭിക്കുന്നുണ്ട്. ഇതിൽ ഒരു രൂപ പോലും മാർക്കറ്റ് വികസനത്തിന് ചെലവഴിക്കുന്നില്ല. മാനന്തവാടി നഗരസഭ വേണ്ട പുനർക്രമീകരണങ്ങൾ നടത്തി വിഷയം ഉടനടി പരിഹരിക്കണം. മേൽ മാർഗത്തിലൂടെ മൽസ്യ, മാർക്കറ്റ് വിഷയം പരിഹരിക്കുകയും,   മത്സ്യതൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ലഭിക്കുകയും, നാട്ടുകാരുടെയും റോഡ് ഉപയോക്താക്കളുടെയും വിഷയവും പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ പ്രസ്താവിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *