സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ :ആരോപണവിധേയേരെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം വേണം : സി.പി.ഐ.
സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ :ആരോപണവിധേയേരെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം വേണം : സി.പി.ഐ.
തലപ്പുഴ: തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ തലപ്പുഴ ശാലിനി നിവാസിൽ അനിൽകുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ പേരുള്ള ബാങ്ക് പ്രസിഡന്റ് പി.വാസുവിനെയും, സെക്രട്ടറി പി.കെ.നസീമ, ജീവനക്കാരൻ സുധീഷ് ഉൾപ്പെടെയുള്ളവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.ആത്മഹത്യ കുറിപ്പിൽ അനിൽകുമാർ പേര് പറയുന്നവർ ബാങ്കിലെ പ്രസിഡന്റും സെക്രട്ടറിയുമാണ്.ഇവർ ബാങ്കിൽ ജോലിയിൽ തുടർന്നാൽ രേഖയിയിൽ തിരിമറി നടത്തുന്നതിന് സാധ്യതയുണ്ട്. അടിയന്തരമായും ഇവരെ സർവ്വിസിൽ നിന്ന് സസ്പെന്റ് ചെയ്യണമെന്നും കലക്ഷൻ ഏജൻന്റ് ജയനാരായണന്റെയും ഡയറക്ടർ സന്തോഷിന്റെ പങ്കിനെ കുറിച്ചും അന്വേഷണം ആവശ്യമാണ്.ബാങ്കിന്റെ മുൻകാല പ്രവർത്തനത്തിലും വളം ഡിപ്പോ, ഓണച്ചന്തയുടെ നടത്തിപ്പ്, പച്ചക്കറി നേഴ്സറി, കാർഷികതൊഴിൽ ഉപകരണങ്ങളുടെ പ്രവർത്തഫണ്ട് ഉൾപ്പെടെ മുഴുവൻ കാര്യങ്ങളെ സംബന്ധിച്ചും സുതാര്യമായ അന്വേഷണം വേണമെന്നും അനിൽകുമാറിന്റെ അത്മഹത്യയുമായി സംബന്ധിച്ച് രൂപികരിച്ച് ആക്ഷൻ കമ്മറ്റിക്ക് പാർട്ടിയുടെ പൂർണ്ണ പിൻന്തുണയുമുണ്ട്. തോമസ് നിരപ്പേൽ അധ്യക്ഷതവഹിച്ചു.അസ്സീസ് കോട്ടയിൽ,പി.നാണു, അബ്ബാസ് പൊറ്റമ്മൽ, പി.റയിസ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി ദിനേശ്ബാബു റിപ്പോർട്ട് അവതരിപ്പിച്ചു





Leave a Reply