June 13, 2026

അനിൽകുമാറിന്റെ മരണം: ആരോപണം അടിസ്ഥാനരഹിതമെന്ന് ബാങ്ക് പ്രസിഡണ്ട് പി.വാസു

0
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: 

വളത്തിന്റെ വില്പന ചുമതലയുള്ള അനിൽകുമാർ വളം വിറ്റുകിട്ടുന്ന തുക മുഴുവനായും ബാങ്കിൽ കൃത്യമായി അടയ്ക്കാറില്ല.കഴിഞ്ഞ ജൂലായിൽ ഇത് പരിശോധിച്ച് സെക്രട്ടറി ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.ഇദ്ദേഹം ബാങ്കിന് വളം വില്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക അരാജകത്വം ഉണ്ടാക്കി.

ഇതുവരെ യാതൊരു പരാതിയും ഇദ്ദേഹം എന്നെ കുറിച്ചോ ബാങ്കിനെ കുറിച്ചോ ഉന്നയിച്ചിട്ടില്ല.ജീവനക്കാരെ എല്ലാവരെയും സംരക്ഷിച്ചു കൊണ്ടുള്ള നിലപാടാണ് എന്നും സ്വീകരിച്ചത്.   തന്നെ കുറിച്ചുള്ള ആരോപണം തീർത്തും അടിസ്ഥാന രഹിതമാണന്നും ബാങ്ക് പ്രസിഡണ്ട് പി. വാസു പ്രസ്താവനയിൽ അറിയിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news