April 18, 2026

എസ്.കെ.എസ്.എസ്.എഫ് റബീഹ് സമ്മേളനത്തിന് വെങ്ങപ്പള്ളിയിൽ ഉജ്ജ്വല സമാപനം

0
IMG-20181204-WA0026
By ന്യൂസ് വയനാട് ബ്യൂറോ
 
വെങ്ങപ്പള്ളി :  സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റബീഹ് സമ്മേളനത്തിന് വെങ്ങപ്പള്ളിയിൽ ഉജ്ജ്വല സമാപനം.മനം നിറയെ മദ്ഹ് പാടി മദീനയിലെ നായകനോടുള്ള അടങ്ങാത്ത സ്നേഹ വികാരവുമായി എത്തിയ നൂറുകണക്കിന് വിശ്വാസികളെ സ്വലാത്തിന്റെ അകമ്പടിയോടെയായിരുന്നു  നഗരിയിലേക്ക് വരവേറ്റത്. 
മഗ്‌രിബ് നിസ്‌കാരാനന്തരം ആരംഭിച്ച പരിപാടി സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ഉദ്‌ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ പ്രസിഡന്റ് മുഹ്‌യദ്ധീൻ കുട്ടി യമാനി അദ്ധ്യക്ഷത വഹിച്ചു.  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷൗക്കത്ത് മൗലവി വെള്ളമുണ്ട മദ്ഹ് റസൂൽ പ്രഭാഷണം  നടത്തി . തുടർന്ന് നടന്ന മൗലിദ് സദസ്സിന് സയ്യിദന്മാരും പണ്ഡിതരും നേത്രത്യം നൽകി. വേദിയിൽ ഭക്തി സാന്ദ്രമായി സയ്യിദ് ഫക്രുദീൻ പൂക്കോയ തങ്ങൾ പ്രാർത്ഥന നടത്തുകയും ചെയ്തു . ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റർ സ്വാഗതവും റഹ്മാൻ വെങ്ങപ്പള്ളി നന്ദിയും പറഞ്ഞു.

ഹാഷിം തലപ്പുഴ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *