April 26, 2024

ബധിര-മൂകര്‍ക്കായി വിവാഹ സംഗമം ഡിസംബര്‍ ഒന്‍പതിന് വടകരയില്‍

0
Img 20181204 Wa0029
ബധിര-മൂകര്‍ക്കായി വിവാഹ സംഗമം ഡിസംബര്‍ ഒന്‍പതിന് വടകരയില്‍
കോഴിക്കോട്: വിവാഹപ്രായമെത്തിയിട്ടും ഒറ്റയ്ക്കു ജീവിക്കേണ്ടി വരുന്ന കേള്‍വിക്കുറവും സംസാര വൈകല്യവും ഉള്ളവര്‍ക്കായി ആലോചനാ സംഗമം. ഡിസംബര്‍ ഒന്‍പതിന് ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വടകര കല്യാണ്‍ സില്‍ക്‌സ് ബില്‍ഡിങിലെ നെസ്റ്റൊ ഗ്രാന്‍ഡ് സ്‌ക്വയര്‍ മാള്‍ ഓഡിറ്റോറിയത്തിലാണ് പൊരുത്തം എന്ന പേരില്‍ സംഗമം സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കിടയില്‍ വിവാഹത്തിന് അവസരം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള marrystreet.com എന്ന വെബ്‌സൈറ്റ് ആണ് സംഗമത്തിന്റെ സംഘാടകര്‍. 
അവിവാഹിതരായ കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്തവര്‍ക്ക് അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം സംഗമത്തില്‍ പങ്കെടുക്കാം. ഇത്തരക്കാരെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാര്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://marrystreet.com/deafmarriage ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 9207727357, 7907942971 നമ്പറുകളില്‍ ലഭിക്കും. പ്രവേശനം സൗജന്യമാണ്.  
ഭിന്നശേഷിക്കാരുടെ വിവാഹസ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച  www.marrystreet.com വെബ്‌സൈറ്റില്‍ ഇതിനകം ഭിന്നശേഷിക്കാരായ ആറായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും www.marrystreet.com  ആലോചനാസംഗമം സംഘടിപ്പിച്ചിരുന്നു. ജെഡിടിയില്‍ നടന്ന സംഗമത്തില്‍ 500ഓളം പേര്‍ പങ്കെടുത്തു. ഇത്തവണത്തെ ആദ്യ സംഗമമാണ് കേള്‍വിയും സംസാരവും കുറഞ്ഞവര്‍ക്കായി വടകരയില്‍ നടത്തുന്നത്. കേരളമാകെ ഇത്തരത്തില്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് marrystreet.com ഭാരവാഹികള്‍ പറഞ്ഞു. സംഗമവിവരങ്ങള്‍ പരമാവധി ആളുകളില്‍ എത്തിച്ച് ഈ സാമൂഹിക ഉത്തരവാദിത്തവുമായി സഹകരിക്കണമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. www.marrystreet.com ഡയരക്റ്റർ തസ് ലീം ടി.പി, ഓപ്പറേഷൻ ഹെഡ് ജി. അനൂപ് കുമാർ, മുഹമ്മദ് ആസിഫ്, അമിത് ഗോപാൽ, സുനീർ പറമ്പിൽ എന്നിവർ പങ്കെെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *