April 17, 2026

കേരള എൻ.ജി ഒ അസോസിയേഷൻ ഡിസംബർ 5 ക്ഷാമബത്താ ദിനമായി ആചരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ 2 ഗഡു ക്ഷാമബത്താ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ ഇന്ന്‍ ക്ഷാമബത്താ ദിനമായി ആചരിക്കും. വിലക്കയറ്റം അതിന്റെ രൂക്ഷതയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് സമാശ്വാസമാകേണ്ട ക്ഷാമബത്ത കുടിശ്ശികയാക്കിയ ഇടതുപക്ഷ ഗവൺമെന്റ് ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ക്ഷാമബത്താ ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാർ പ്രതിഷേധ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും, വയനാട് ജില്ലയിൽ കളക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ ഷാജി കെ.ടി എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *