April 17, 2026

സി.ഡി.എസ്-അയൽക്കൂട്ട ലിങ്കേജ് മേള സംഘടിപ്പിച്ചു

0
01-2
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങൾക്കായി ജില്ലാതല ലിങ്കേജ് കാബൈൻ സംഘടിപ്പിച്ചു.ടി-ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സ സനിതാ ജഗദീഷ് നിർവഹിച്ചു.വി.ഹാരിസ് അധ്യക്ഷത വഹിച്ചു.സി.ഡി.എസ്.ചെയർപേഴ്‌സണ്‍ സഫിയ അസീസ് സ്വാഗതം പറഞ്ഞു.കുടുംബശ്രീ ജില്ലാമിഷൻ കോ.ഓർഡിനേറ്റർ സാജിത മുഖ്യപ്രഭാഷണം നടത്തി.ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി.മണി,കൗസിലർമാരായ വി.റഷീദ്,ബീന രതീഷ്,കെ.ര്‌റി.ബാബു,വിവിധ ബാങ്ക് പ്രതിനിധികൾ,ബാങ്ക് ആർ.പി.ദാമോദരൻ,ജില്ലാമിഷൻ പ്രോഗ്രാം മാനേജർ പി.ജയേഷ്,മെമ്പർ സെക്രട്ടറി സുനി ഐസക്,ജില്ലാമിഷൻ പ്രോഗ്രാം മാനേജർസുഹൈൽ എന്നിവർ സംസാരിച്ചു.ടി  ചടങ്ങിൽ പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങൾക്കുള്ള ചെക്ക് വിതരണവും നടത്തി.എസ്.ഇ.അയൽക്കൂട്ടങ്ങളെ സാമ്പത്തികമായി സ്വയം പര്യാപതമാക്കുക എന്നതിലുപരി പരമ്പരാകൃത തൊഴിൽസംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *