May 4, 2024

അക്ഷയ കേന്ദ്രങ്ങൾ ബിസിനസ്സ് കൺസൾട്ടൻസി സർവീസ് സെന്ററുകളാവുന്നു

0
                                               .
     പതിനാറു വർഷത്തെ  സേവനപാരമ്പര്യവുമായി അക്ഷയ കേന്ദ്രങ്ങൾ ഇനി മുതൽ ഡിജിറ്റൽ ബിസിനസ് കൺസൾട്ടൻസി  രംഗത്തേക്ക് കടക്കുന്നു . 2018 ഏപ്രിൽ 4 ന് എറണാകുളം ജില്ലയിൽ പൈലറ്റടിസ്ഥാനത്തിൽ   ആരംഭിച്ച ബിസിനസ്സ് കൺസൾട്ടൻസി സർവീസ് ഇപ്പോൾ കേരളത്തിൽ ഉടനീളം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ .2018 ഏപ്രിലിൽ എറണാകുളം ,തിരുവനന്തപുരം ജില്ലകളിൽ നടത്തിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സാധ്യതാപഠനം വൻവിജയമായ പശ്ചാത്തലത്തിൽ ആണ് ഈ സേവനങ്ങൾ സംസ്ഥാനവ്യാപകമായി അക്ഷയ മുഖാന്തിരം നല്കാൻ തയ്യാറാകുന്നത്. ആദ്യഘട്ടത്തിൽ എറണാകുളത്തിന് പുറമെ തിരുവനന്തപുരം, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ സംരംഭകർക്ക് പരിശീലനം നൽകിക്കഴിഞ്ഞു .
     ബിസിനസ്സ് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും, മിതമായ നിരക്കിൽ പരിചയസമ്പന്നരായ പ്രോഫഷണൽസിന്റ്റെ സേവനം  അക്ഷയ കേന്ദ്രങ്ങളിലൂടെ നൽകുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്  . GST സേവനങ്ങൾ, കമ്പനി രൂപീകരണം, പാർട്ണർഷിപ്പ് രൂപീകരണം, ഇൻകം ടാക്സ് ഫയലിംഗ് ഡിജിറ്റൽ സിഗ്നേച്ചർ, ISO സർട്ടിഫിക്കേഷൻ, ഇ-ഫയലിങ്ങ് സർവീസ്, തുടങ്ങി 100ൽ പരം ബിസിനസ് സേവനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ദ്രുതഗതിയിൽ അക്ഷയയിൽ ലഭ്യമാകുന്നതാണ്. ചാർട്ടേർഡ് അക്കൗണ്ടന്റ്സ്, കമ്പനി സെക്രട്ടറീസ്, ലോയേഴ്സ്, IT വിദഗ്ദർ, ആർക്കിടെക്ട്സ്, തുടങ്ങി അനേകം പ്രൊഫെഷണൽസിന്റെ ഒരു വലിയ നിര തന്നെ ഈ സേവനങ്ങൾ ലഭ്യമാക്കാൻ അക്ഷയക്കായി അണിനിരക്കുന്നു.
     ഈ സേവനം പൂർണമായും ഓൺലൈൻ ആയാണ് പ്രവർത്തിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ വിദഗ്ധ ഉപദേഷ്ടാക്കളുടെ നേരിട്ടുള്ള ഫോൺ കോൾ ഉപഭോക്താവിന് ലഭിക്കും എന്നുള്ളത് ഈ പ്ലാറ്റ്ഫോമിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. വിദഗ്ധരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയശേഷം ഉപഭോക്താവ് തന്നെയാണ് ഏതുതരത്തിലുള്ള സേവനം ആണ് വേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. തുടർന്ന് സേവനങ്ങൾ അക്ഷയ സെന്ററുകൾ മുഖാന്തിരം ഉപഭോക്താവിന് ലഭ്യമാക്കുന്നു. സമയബന്ധിതവും ചിലവുകുറഞ്ഞതുമായ സേവനങ്ങൾ പൂർണ ഉത്തരവാദിത്തത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താവിന് ലഭിക്കുന്നു. 
     ചെറുകിട വ്യവസായങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിൽ വിദഗ്ധ ഉപദേഷ്ടാക്കളുടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം സംരംഭകർക്ക് കൂടുതൽ സമയലാഭവും ആയാസരഹിതമായ തുടർസേവനങ്ങളും നൽകുന്നു. ഇതിനു പുറമെ സാങ്കേതികമായി അറിവും പരിശീലനവും ലഭിച്ചവർക്ക് അക്ഷയ മുഖാന്തിരം വീട്ടിൽ തന്നെ സ്വന്തമായി തൊഴിലും നല്കാൻ പര്യാപ്തമാണ് ഈ സംവിധാനം. യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ ഒരു തൊഴില്‍   സാധ്യതയും ഇതിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *