June 13, 2026

കേന്ദ്രത്തിൽ ബി.ജെ.പി.യും കേരളത്തിൽ ഇടതുമുന്നണിയും ജന വിരുദ്ധ നയങ്ങളിൽ മത്സരിക്കുകയാണന്ന് പി.കെ. ജയലക്ഷ്മി

0
IMG-20181205-WA0014
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ശബരിമല  വിഷയത്തിലും മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും  നിയമസഭ കവാടത്തിൽ നിരാഹര സമരം  നടത്തുന്ന  എം. എൽ. എ മാർക്ക് ഐക്യദാർഢ്യം  പ്രഖ്യാപിച്ച്  യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ സായാഹ്ന  ധർണ്ണ സംഘടിപ്പിച്ചു. എ.ഐ.സി.സി മെമ്പറും  മുൻ മന്ത്രിയുമായ  പി.കെ ജയലക്ഷ്മി  ഉദ്ഘാടനം ചെയ്തു. ജനകീയ വിഷയങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ ഒളിച്ചോടുകയാണന്ന് പി.കെ.ജയലക്ഷ്മി പറത്തു.കേന്ദ്രത്തിൽ  ബി.ജെ.പി.യും കേരളത്തിൽ  ഇടതുമുന്നണിയും ജന വിരുദ്ധ നയങ്ങളിൽ മത്സരിക്കുകയാണന്നും അവർ പറഞ്ഞു. 
യു.ഡി.എഫ്.  ചെയർമാൻ അഡ്വ:  എൻ. കെ. വർഗീസ് അധ്യക്ഷത  വഹിച്ചു .കൺവീനർ പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു.എം സി സെബാസ്റ്റ്യൻ,  അഡ്വക്കറ്റ് ജവഹർ ,കടവത്ത് മുഹമ്മദ് ,എ.പ്രഭാകരൻ മാസ്റ്ററ്റർ , എം. അബ്ദുറഹ്മാൻ, പടയൻ അബ്ദുള്ള
, കെ എം അബ്ദുള്ള,
എക്കണ്ടി മൊയ്തൂട്ടി , കബീർ മാനന്തവാടി,പി .വി ജോർജ്ജ്, അസീസ് വാളാട് ,ഹുസൈൻ കുഴിനിലം,ചിന്നമ്മ ജോസ്‌ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news