March 29, 2024

മണ്ണുസംരക്ഷണാവബോധം നൽകി ലോക മണ്ണ് ദിനാചരണം

0
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മണ്ണുസംരക്ഷണം പരമ പ്രധാനമാണെന്ന തിരിച്ചറിവു
നൽകി ലോക മണ്ണ് ദിനാച രണം. മണ്ണ് സംര ക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ മുണ്ടേരി ഗവ.
വൊക്കേഷനൽ ഹ യർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു.
 കബനി പ്രൊജക്റ്റ് ജോയിന്റ് ഡയറക്ടർ ആന്റണി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. സോയിൽ
സർവേ അസിസ്റ്റന്റ് ഡയറക്ടർ സി ബി ദീപ, കൽപ്പറ്റ നഗരസഭാ കൗൺസിലർ ശോശാമ്മ ടീച്ചർ, മുണ്ടേരി വിഎ ച്ച്എസ്എ സ് പ്രിൻസിപ്പൽ എം എ അനിൽകുമാർ, കൽപ്പറ്റ ഹൈടെക്
സോയിൽ അനലിക്കറ്റൽ ലാബ് സീനിയർ കെമിസ്റ്റ് എം രവി എന്നിവർ സംസാരിച്ചു.
മണ്ണ് ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ വിവിധ മൽസരങ്ങൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. മുഹമ്മദ് ഷഫീഖ്, എം രവി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. കൽപ്പറ്റ എ സ്‌കെഎംജെ എച്ച്എ സ് സ്‌കൂൾ എൻഎ സ്എ സ് യൂനി 
റ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ റാലിയും നടത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *