April 26, 2024

പൊതുസ്ഥലങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കുന്നു

0
സുൽത്താൻ ബത്തേരി നഗരസഭാ പരിധിയിൽ പൊതുപരിപാടികൾക്ക് ഗ്രീൻ പ്രോട്ടോകോൾ
കർശനമാക്കുന്നു. കല്യാണ മണ്ഡപങ്ങളും നഗ രസഭാ ടൗൺഹാളും ഇതിലുൾപ്പെടും.
ഇതിനു മുന്നോടിയായി നഗ രസഭാ പരിധിയിലെ ഓഡിറ്റോറിയം ഉടമകളുടെയും കാറ്ററിങ്
യൂനിറ്റ് നടത്തുന്നവരുടെയും യോഗം ചെയർമാൻ ടി എൽ സാബുവിന്റെ അധ്യക്ഷതയിൽ
ചേർന്നു.
പ്ലാസ്റ്റിക് കുപ്പികൾ, ഐസ്‌ക്രീം കപ്പ്, പ്ലാസ്റ്റിക് സ്പൂണുകൾ, നിരോധിത
കാരിബാഗുകൾ, മേശപ്പുറത്ത് വിരിക്കുന്ന പ്ലാസ്റ്റിക് വിരി, ഡിസ്‌പോസിബിൾ പ്ലേറ്റ്, പ്ലാസ്റ്റിക്
സ്‌ട്രോ എന്നിവ കർശനമായി ഒഴിവാക്കണം.
 സ്റ്റീൽ പ്ലേറ്റ്, കുപ്പി ഗ്ലാസുകൾ, സെറാമിക് പ്ലേറ്റ്, ഫൈബർ പ്ലേറ്റ് എന്നിവ മാത്രമേ
ഉപയോഗിക്കാൻ പാടുള്ളൂ. ഓഡിറ്റോറിയം ഉടമകൾ, കാറ്ററിങ് നടത്തിപ്പുകാർ ഇക്കാര്യങ്ങൾ
ഉറപ്പാക്കണം. ഓഡിറ്റോറിയം, കാറ്ററിങ് ഉടമ കൾ കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം
ഉറപ്പുവരുത്തണം. ഗ്രീൻ പ്രോട്ടോകോൾ സംബന്ധിച്ച നിബന്ധനകൾ ഓഡിറ്റോറിയത്തിൽ
പ്രദർശിപ്പിക്കണം. നഗരസഭാ ലൈസൻസ് ഇല്ലാത്ത ഓഡിറ്റോറിയങ്ങളും കാറ്ററിങ്
സർവീസ് സ്ഥാപനങ്ങളും അടിയന്തരമായി ലെസസൻസ് എ ടുക്കണം.
പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന രീതിയിൽ പ്രവർത്തിക്കുന്നതും വൃത്തിഹീ
നമായ അന്തരീക്ഷത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങൾക്കെതിരേയും
കർശന നിയമനടപടികൾ നഗരസഭ സ്വീകരിക്കുമെന്നു നഗരസഭാ സെക്രട്ടറി എൻ കെ
അലി അസ്ഹർ അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ബാബു അബ്ദുൽ റഹ്മാൻ,
ഹെൽത്ത് ഇൻസ്‌പെക്ടർ തുളസീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി എസ്
സുധീർ, ബി മനോജ്, ടി അംബിക എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *