April 25, 2024

വയനാട് ഒരുങ്ങി: അന്താരാഷ്ട്ര മൗണ്ടയ്ൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നാളെ

0
Dsc 3163
 
 
മാനന്തവാടി: വയനാട് 
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര മൗണ്ടയ്ൻ സൈക്ലിംങ്ങ് ചാമ്പ്യൻഷിപ്പ് മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ  മത്സരാർത്ഥികൾ ട്രയൽ  നടത്തിക്കൊണ്ട് തുടക്കമിട്ടു. അന്താരാഷ്ട്ര മൗണ്ടയ്ൻ സൈക്ലിംങ്ങ് ചാമ്പ്യൻഷിപ്പ്
കേരളത്തിലിത് അഞ്ചാം തവണയും വയനാട് ജില്ലയിൽ  മൂന്നാം തവണയുമാണ് നടത്തുന്നത്.
പ്രിയദർശിനി എസ്റ്റേറ്റിലെ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കാണ്  മത്സരത്തിന്  ഉപയോഗിക്കുന്നത്. രാവിലെ മുതൽ തന്നെ  മത്സരാർത്ഥികൾ രണ്ടു ഘട്ടങ്ങളായി ട്രയൽ  ആരംഭിച്ചു.    
           നാളെ നടക്കുന്ന  ഇന്റർനാഷണൽ ക്രോസ്കൺട്രി കോമ്പറ്റീഷനിൽ പങ്കെടുക്കുന്നത് പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഓസ്ട്രേലിയ, ഇറാൻ, മലേഷ്യ, സിംഗപൂർ, തായ്ലാന്റ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, അർമേനിയ, ഫിലിപ്പേൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും രണ്ട് സൈക്ലിസ്റ്റുകൾ വീതം മത്സരത്തിൽ പങ്കെടുക്കും. നാഷണൽ ലെവൽ ക്രോസ്കൺട്രിയിൽ ആർമി, റെയിൽവേ, വിവിധ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും നാൽപത്  സൈക്ലിസ്റ്റുകൾ ദേശീയ മത്സര വിഭാഗത്തിലും പങ്കെടുക്കും. എം.റ്റി.ബി. കേരള 2018 യിൽ ആദ്യമായിട്ടാണ് വനിതകൾക്ക് മാത്രമായി ക്രോസ്കൺട്രി കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്. അതിൽ ദേശീയ തലത്തിൽ 20 വനിതാ സൈക്ലിസ്റ്റുകൾ പങ്കെടുക്കും. യൂണിയൻ സൈക്ലിളിസ്റ്റ് ഇന്റർനാഷണലിന്റെയോ സൈക്കിൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയോ അംഗീകാരമുള്ള സൈക്ലിസ്റ്റുകൾക്ക് പങ്കെടുക്കാം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *