May 26, 2026

ചെറുപുഴ- മാനന്തവാടി റോഡ്: സമരപരിപാടികൾ മാറ്റി വെച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
.
കഴിഞ്ഞ ഒന്നര വർഷമായി പണി ആരംഭിച്ച ചെറുപുഴ- മാനന്തവാടി റോഡ് 14-12-2018 വ്യാഴാഴ്ച ടാറിങ്ങ് പ്രവർത്തികൾ ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ്  പൊതുമാരാമത്ത് വകുപ്പ് ഓഫീസ് ഉപരോധവും റോഡ് തടയാൻ സമരങ്ങളും മാറ്റി വെക്കുവാൻ ചെറുപുഴയിൽ ചേർന്ന ജനകീയ കമ്മറ്റി യോഗം തിരുമാനിച്ചത്. . അനുബന്ധ പ്രവർത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ 11-12-2018 ചൊവ്വാഴ്ച പൊതുമാരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും യോഗം തിരുമാനിച്ചു.യോഗത്തിൽ പരിയാരംകുന്ന് ഡിവിഷൻ കൗൺസിലർ പി.വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ബി.ഡി.അരുൺകുമാർ,സി.യു. മാനുവൽ, എസ്.ടി.ജോസ്, കെ.എം.മത്തായി മാസ്റ്റർ,മോഹനൻ പുളിക്കൽ, പി.സി.രാജു.തോമസ് കൈതക്കൽ, സാബു കഞ്ഞിരംമുടിൽ, അയ്യപ്പൻ ചൂട്ടക്കടവ് എന്നിവർ പ്രസംഗിച്ചു.
കൗൺസിലർ പി.വി. ജോർജ് ചെയർമാനും ബി.ഡി.അരുൺകുമാർ കൺവീനറുമായി ജനകീയ ആക്ഷൻ കമ്മറ്റിക്ക് രൂപം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *