May 20, 2024

വിവാദം അവസാനിക്കുന്നു: കാപ്പി സെറ്റിൽ പി.ടി.എ. പ്രസിഡണ്ടിനെ പുറത്താക്കി.

0
പുല്‍പ്പള്ളി:   ദീർഘനാളായി നിലനിന്ന വിവാദം അവസാനിപ്പിച്ച്  കാപ്പിസെറ്റ് ഗവ. സ്‌കൂളിലെ പി.ടി.എ. പ്രസിഡണ്ട് മണി പാമ്പനാലിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയതായി പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങള്‍ പുല്‍പ്പള്ളിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. . അധ്യാപകനെതിരേ വ്യാജ പരാതി നൽകുകയും    സ്‌കൂളിനെതിരേ അപവാദ പ്രചരണങ്ങള്‍ നടത്തുകയും വ്യാജ പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി പ്രേരിപ്പിക്കുകയും ചെയ്തത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് ഇവർ പറഞ്ഞു. . സ്ഥിരമായി ഇയാള്‍ സ്‌കൂളിന് ആവശ്യമായ ഫണ്ടുകള്‍ പിന്‍വലിക്കുന്നതിന് തടസ്സമായി നില്‍ക്കാറുണ്ടെന്നും ഹെഡ്മാസ്റ്റര്‍ക്കെതിരേ ഉന്നതാധികാരികള്‍ക്ക് നിരന്തരം വ്യാജ പരാതി അയക്കുന്നത് പതിവാണെന്നും പി.ടി.എ അംഗങ്ങള്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന്  ഇവര്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *